Englishहिन्दीಕನ್ನಡதமிழ்తెలుగు

പ്രതീക്ഷയോടെ ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക്

Posted by:
Published: Thursday, June 6, 2013, 10:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: കളിയുടെ മെക്കയായ ലോര്‍ഡ്‌സിന്റെ നാട്ടില്‍, ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിച്ച ദുര്‍ഭൂതങ്ങളെ കുടിയൊഴിപ്പിക്കാനുള്ള എം എസ് ധോണിയുടെയും കൂട്ടരുടെയും ശ്രമങ്ങള്‍ വ്യാഴാഴ്ച തുടങ്ങുന്നു. ആദ്യമത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയാണ് ടീം ഇന്ത്യയ്ക്ക് എതിരാളികള്‍. പരിശീലന മത്സരങ്ങളില്‍ ശ്രീലങ്കയെയും ഓസ്‌ട്രേലിയയെയും തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസമാണ് ഇന്ത്യയുടെ പുതുനിരക്ക് കൂട്ട്.

സച്ചിന്‍ തെണ്ടുല്‍ക്കറില്ലാത്ത ചാമ്പ്യന്‍സ് ട്രോഫി എന്ന പ്രത്യേകതയും ഇത്തവണത്തെ ടൂര്‍ണമെന്റിനുണ്ട്. ഏറെക്കാലം ഇന്ത്യയുടെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സച്ചിന്‍, സേവാഗ്, യുവരാജ്, സഹീര്‍ ഖാന്‍ തുടങ്ങിയ വമ്പന്മാരില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പുതുമഖങ്ങളുടെ ആവേശവും ക്യാപ്റ്റന്‍ ധോണിയുടെ ആത്മവിശ്വാസവും വിജയത്തിന് കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

പ്രതീക്ഷയോടെ ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക്

ദിനേശ് കാര്‍ത്തിക്, ധോണി, കോലി തുടങ്ങിയവരുടെ ഫോമിലാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍. സന്നാഹമത്സരങ്ങളില്‍ രണ്ട് കളിയിലും സെഞ്ചുറി നേടിയ കാര്‍ത്തിക് ഐ പി എല്ലില്‍ നിന്നും നിര്‍ത്തിയേടത്തുനിന്നുമാണ് ലണ്ടനില്‍ തുടങ്ങിയത്. രോഹിത് ശര്‍മയും സുരേഷ് റെയ്‌നയും കൂടി താളം കണ്ടെത്തുന്നതോടെ ഇന്ത്യ തികച്ചും അപകടകാരികളാണ്. ബൗളിംഗില്‍ ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും കാണിക്കുന്ന വീറും ഫാസ്റ്റ് ബൗളിംഗിനെ തുണക്കുന്ന ലണ്ടനില്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകും.

രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടി പോരാടുന്നത്. പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരോടൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ. 15 നാണ് ഇന്ത്യ - പാകിസ്ഥാന്‍ കളി. ഫൈനല്‍ 23 ന്.

English summary
Team India to take South Africa in the Champions Trophy opening match. India playing without super stars like sachin, Sehvag, Yuvraj and Zaheer Khan.
പ്രതികരണം എഴുതൂ