Englishहिन्दीಕನ್ನಡதமிழ்తెలుగు

ഓസ്‌ട്രേലിയയെ ഇന്ത്യ 243റണ്‍സിന് തോല്‍പിച്ചു

Posted by:
Published: Wednesday, June 5, 2013, 10:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ലണ്ടന്‍: ഐ പി എല്ലിലെ ഒത്തുകളി വിവാദങ്ങള്‍ തങ്ങളെ ബാധിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ടീം ഇന്ത്യയുടെ മിന്നല്‍ പ്രകടനം. സന്നാഹ മത്സരത്തില്‍ 243 റണ്‍സിനാണ് കരുത്തരായ ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറിയോടെ ദിനേശ് കാര്‍ത്തിക്കാണ് ഇന്ത്യയുടെ താരമായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം പരിതാപകരമായിരുന്നു. 55 റണ്‍സിനിടെ ടീമിലെ അഞ്ചു സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരും പുറത്തായ ഇന്ത്യയെ വിക്കറ്റ് കീപ്പര്‍മാരായ ധോണിയും കാര്‍ത്തികുമാണ് രക്ഷിച്ചത്. 140 പന്തില്‍ കാര്‍ത്തിക് 146 റണ്‍സെടുത്തപ്പോള്‍ ധോണി 91 റണ്‍സെടുത്ത് പുറത്തായി.

ഓസ്‌ട്രേലിയയെ ഇന്ത്യ 243റണ്‍സിന് തോല്‍പിച്ചു

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് നിരയെ ഇന്ത്യ ശരിക്കും കളി പഠിപ്പിച്ചു. കിട്ടിയത് അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചുകൊടുത്തപ്പോള്‍ കംഗാരുക്കള്‍ വെറും 65 റണ്‍സിന് കൂടാരം കേറി. 23.3 ഓവറിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസ്‌ട്രേലിയയുടെ പണി തീര്‍ത്തുകൊടുത്തത്.

18 റണ്‍സിന് അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവാണ് ഓസീ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

English summary
India beat Australia by 243 runs in the second warm up match in ICC champions trophy cricket tournament.
പ്രതികരണം എഴുതൂ