Englishहिन्दीಕನ್ನಡதமிழ்తెలుగు

ക്രിക്കറ്റിനെ നന്നാക്കാന്‍ ഒറ്റമൂലിയില്ല; ഡാല്‍മിയ

Posted by:
Published: Tuesday, June 4, 2013, 10:57 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: .ബി സി സി ഐ പ്രസിഡണ്ടിന്റെ താല്‍ക്കാലക ചുമതല ഏറ്റെടുത്ത ജഗ്മോഹന്‍ ഡാല്‍മിയ ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി സൂചന ഐ പി എല്‍ ക്രിക്കറ്റിലായിരിക്കും ഇതിനായുള്ള പ്രധാന കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുക എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.

ഐ പി എല്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ ഏറ്റവും അധികം വിമര്‍ശനം കേള്‍ക്കുന്ന ഒന്നാണ് ചിയര്‍ലീഡേഴ്‌സ്. സിക്‌സറും ബൗണ്ടറിയും വിക്കറ്റുകളും ആഘോഷിക്കാന്‍ ബൗണ്ടറി ലൈനിനരികില്‍ ആടിത്തിമിര്‍ക്കുന്ന ഈ അല്‍പവസ്ത്രധാരിണികള്‍ ഏറെ പഴികേട്ടിട്ടുണ്ട്. കളിയുമായി പുലബന്ധം പോലുമില്ലാത്ത ആഭാസനൃത്തം എന്നുവരെ ചിയര്‍ഗേള്‍സ് ആക്ഷേപിക്കപ്പെട്ടു. ചിയര്‍ഗേള്‍സിനെ ഐ പി എല്ലില്‍ നിന്നും ഒഴിവാക്കാനാണ് ഡാല്‍മിയയയുടെ ഒരു നീക്കം എന്നാണ് അറിയുന്നത്.

ക്രിക്കറ്റിനെ നന്നാക്കാന്‍ ഒറ്റമൂലിയില്ല; ഡാല്‍മിയ

മത്സരത്തിനിടയിലെ സ്ട്രാറ്റജിക് ടൈം ഔട്ട് എന്ന പേരിലെ രണ്ടര മിനുട്ട് ഇടവേള പരസ്യക്കാര്‍ക്ക് വേണ്ടിയാണെന്ന് നേരത്തെ വിമര്‍ശനം ഉണ്ടായിരുന്നതാണ്. കളിയെ ഈ ഇടവേള പ്രതികൂലമായി ബാധിക്കുന്നതായി പല പ്രമുഖ താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. സ്ട്രാറ്റജിക് ടൈം ഔട്ടും ഒരുപക്ഷേ ഐ പി എല്ലില്‍ ഇനി ഉണ്ടായേക്കില്ല.

ഐ പി എല്‍ മത്സരങ്ങള്‍ ലൈവ് കാണിക്കുന്നതിന് പകരം അല്‍പം വൈകി ടിവിയിലൂടെ കാണിക്കുന്നത് വാതുവെപ്പ് തടയാന്‍ സഹായിക്കും എന്നും താല്‍ക്കാലിക പ്രസിഡണ്ടിന് അഭിപ്രായമുണ്ട്. വാതുവെപ്പ് നടന്നാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ടീം മാനേജ്‌മെന്റിനായിരിക്കും എന്നും ഡാല്‍മിയ മുന്നറിയിപ്പ് നല്‍കി.

എന്‍ ശ്രീനിവാസന്‍ താല്‍ക്കാലികമായി ഒഴിഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ഡാല്‍മിയയ്ക്കാണ് ബി സി സി ഐയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളുടെ ചുമതല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള ഒറ്റമൂലിയൊന്നും പക്കലില്ല എന്നും ഘട്ടം ഘട്ടമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്ന ചിന്താഗതിക്കാരനാണ് ഡാല്‍മിയ.

English summary
No instant cure for Indian cricket, says Jagmohan Dalmiya, the former president who will carry out the day-to-day administration of BCCI,
പ്രതികരണം എഴുതൂ