Englishहिन्दीಕನ್ನಡதமிழ்తెలుగు

വാതുവെപ്പുകാര്‍ ഗില്ലിയെയും കുടുക്കാന്‍ നോക്കി

Posted by:
Updated: Wednesday, June 26, 2013, 16:48 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ഐ പി എല്‍ ക്രിക്കറ്റിലെ സൂപ്പര്‍താരമായ ആദം ഗില്‍ക്രിസ്റ്റിനെയും വാതുവെപ്പുകാര്‍ കുടുക്കാന്‍ ശ്രമിച്ചതായി പോലീസിന് സൂചന ലഭിച്ചു. പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ക്യാപ്റ്റനായ ഗില്‍ക്രിസ്റ്റിനെയും ഫാസ്റ്റ് ബൗളര്‍ ഗോണിയെയും കുടുക്കാനായിരുന്നത്രെ വാതുവെപ്പ് സംഘതത്തിന്റെ ശ്രമം.

വിലകൂടിയ വാച്ചുകളും മറ്റു സമ്മാനങ്ങളും ഇവര്‍ക്ക് നല്‍കിയ് പിടിയിലായ ബോളിവുഡ് താരം വിന്‍ധു ധാരാംസിംഗ് വഴിയാണ്. എന്നാല്‍ സമ്മാനങ്ങള്‍ സ്വീകരിച്ചെങ്കിലും മറ്റ് അടുപ്പങ്ങള്‍ക്കൊന്നും ഇവര്‍ തയ്യാറായില്ല എന്നാണ് പോലീസിന് കിട്ടിയ വിവരം. ഏതാണ്ട് 1990 മുതല്‍ വിന്‍ധു ധാരാസിംഗിന് വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.

വാതുവെപ്പുകാര്‍ ഗില്ലിയെയും കുടുക്കാന്‍ നോക്കി

കളിക്കാരെ മാത്രമല്ല, വാതുവെപ്പ് സംഘം അംപയര്‍മാരെയും മറ്റ് മാച്ച് ഒഫീഷ്യലുകളെയും സ്വാധീനിക്കാനും ശ്രമം നടത്തിയതായും പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഗില്‍ക്രിസ്റ്റിന്റെയും ഗോണിയുടെയും പ്രതികരണം ഇതുസംബന്ധിച്ച് അറിവായിട്ടില്ല.

അറസ്റ്റിലായ ടിങ്കു എന്ന വാതുവെപ്പുകാരനെ തിഹാര്‍ ജയിലില്‍ നിന്നും മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്. മുംബൈ പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതക്ഷയിലാണ് പോലീസ്.

Story first published:  Saturday, June 1, 2013, 17:56 [IST]
English summary
Bookies tried to influence Punjab Kings XI captain Adam Gilchrist and fast Bowler Gony.
പ്രതികരണം എഴുതൂ