Englishहिन्दीಕನ್ನಡதமிழ்తెలుగు

ആറാംസീസണിലെ ഐപിഎല്‍ ടീം

Posted by:
Updated: Thursday, May 30, 2013, 11:41 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: ഒത്തുകളി വിവാദവും അറസ്റ്റുകളും മാത്രമല്ല, ഒരു രക്ഷയുമില്ലാത്ത കുറേ പ്രകടനങ്ങളും ഇത്തവണ ഐ പി എല്ലിന്റെ ശ്രദ്ധാകേന്ദ്രമായി. ക്രിസ് ഗെയിലിന്റെ സിക്‌സര്‍ പൂരവും ഡേവിഡ് മില്ലറിന്റെ വെടിക്കെട്ട് സെഞ്ചുറിയും കീരണ്‍ പൊള്ളാര്‍ഡിന്റെ മാച്ച് വിന്നിംഗ് കളികളും ബ്രാവോയുടെയും ഹര്‍ഭജന്റെയും ഡാന്‍സും ഇത്തവണത്തെ ഐ പി എല്ലിലെ വിശേഷങ്ങളായിരുന്നു.

ഏത് ടൂര്‍ണമെന്റ് അവസാനിക്കുമ്പോളും മിന്നല്‍ കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ടീമുണ്ടാക്കുക സ്വാഭാവികമാണ്. എന്നാല്‍ ഇത്തവണ മികച്ച പതിനൊന്ന് കളിക്കാരെ തിരഞ്ഞെടുക്കല്‍ അത്ര എളുപ്പമല്ല. അര്‍ഹരായ കളിക്കാരില്ലാത്തതല്ല. ആരെ ഒഴിവാക്കും എന്നതാണ് ഐ പി എല്‍ ആറാം സീസണിന്റെ ഐ പി എല്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ആശങ്ക.

ഫൈനല്‍വരെ എത്തിയിട്ടും കിരീടം കൈവിട്ടുപോയ ചെന്നൈയാണ് വ്യക്തിഗത പ്രകനത്തിലും ഇത്തവണ മുന്നില്‍. ഓറഞ്ച് ക്യാപ്പോടെ ഹസിയും പര്‍പ്പിള്‍ ക്യാപ്പോടെ ബ്രാവോയും ടീമിലെ സ്ഥാനം ഉറപ്പിക്കുന്നു. ക്രിസ് ഗെയിലിനെ ടീമില്‍ നിന്നും ഒഴിവാക്കുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റില്ല. ആരൊക്കെയാണ് ബെസ്റ്റ് ഓഫ് ഐപിഎല്ലില്‍ ഇടം പിടിച്ച താരങ്ങള്‍ എന്നുനോക്കൂ.

ക്രിസ് ഗെയ്ല്‍

ഗെയ്ല്‍ ഇല്ലാത്ത ഓപ്പണിംഗ് ജോഡി ആലോചിക്കാന്‍ പോലും വയ്യ

മൈക് ഹസി

ഓപ്പണിംഗ് റോളില്‍ മൈക് ഹസി തന്നെ താരം.

വിരാട് കോലി

ബാംഗ്ലൂരിന് വേണ്ടി മിന്നും ഫോമിലായിരുന്ന കോലിയാണ് നാലാമത്

സുരേഷ് റെയ്‌ന

മികച്ച ഫോമിലായിരുന്ന റെയ്‌നയാണ് മൂന്നാം നമ്പറില്‍ യോഗ്യന്‍

രോഹിത് ശര്‍മ

മുംബൈ ക്യാപ്റ്റന് വ്യക്തിപരമായും മികച്ച സീസണായിരുന്നു കഴിഞ്ഞുപോയത്

ധോണി

ക്യാപ്റ്റന്‍, ടീമിന് ഫലപ്രദമായ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ മിടുക്കന്‍.

ബ്രാവോ

ബൗളിംഗ് ഓള്‍റൗണ്ടറായ ബ്രാവോയ്ക്ക് കൂറ്റനടികള്‍ക്കും കഴിവുണ്ട്.

ഹര്‍ഭജന്‍

തിരിച്ചുവരവിന്റെ വര്‍ഷമായിരുന്നു ഭാജിക്ക് ഈ ഐപിഎല്‍

ഫോക്‌നര്‍

രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കാന്‍ ഫോക്‌നര്‍ക്ക് കഴിഞ്ഞു

അമിത് മിശ്ര

മിശ്രയ്ക്ക് മറക്കാനാവാത്ത ഐ പി എല്ലായിരുന്നു ഇത്തവണത്തേത്.

മോഹിത് ശര്‍മ

പുതുമുഖങ്ങളില്‍ ഏറെ പ്രതീക്ഷ നല്‍കി ഈ 24 കാരന്‍

Story first published:  Wednesday, May 29, 2013, 11:49 [IST]
English summary
It is time to pick the 'Best XI' of IPL 2013. There are few names which would be the first to be penned down. But some of the other players miss out narrowly.
പ്രതികരണം എഴുതൂ