Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ വിരമിച്ചു; വിശ്വസിക്കാതെ ആരാധകര്‍

Posted by:
Published: Tuesday, May 28, 2013, 12:33 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ആരാധകര്‍ ഇപ്പോഴും വിശ്വസിച്ചിട്ടില്ല സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഐ പി എല്ലില്‍ നിന്നും വിരമിച്ചു എന്ന വാര്‍ത്ത. ആറാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയതോടെയാണ് സച്ചിന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

സച്ചിനില്ലാതെ ഐ പി എല്‍ ഇല്ല എന്നാണ് ഒരു ആരാധകന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടത്. ദൈവമേ നിന്നെ ഞങ്ങള്‍ക്ക് മിസ്സ് ചെയ്യുന്നു എന്നായിരുന്നു മറ്റൊരു ആരാധകരന്റെ പ്രതികരണം.

സച്ചിന്‍ വിരമിച്ചു; വിശ്വസിക്കാതെ ആരാധകര്‍

ഫേസ്ബുക്കില്‍ മാത്രമല്ല, ട്വിറ്ററിലും സച്ചിനുവേണ്ടി നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. സച്ചിന്‍ ഐ പി എല്ലിന്റെ ഏഴാം സീസണിലും കളിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. സച്ചിന് ക്രിക്കറ്റില്‍ നിന്നും മാത്രമേ വിരമിക്കാന്‍ പറ്റൂ. ഞങ്ങളുടെ മനസ്സില്‍ നിന്നും വിരമിക്കാന്‍ കഴിയില്ല - ആരാധകന്‍ ട്വിറ്ററില്‍ എഴുതി.

നാല്‍പ്പതാമത്തെ വയസ്സിലാണ് സച്ചിന്‍ ഐ പി എല്ലില്‍ നിന്നും വിരമിക്കുന്നത്. അന്താരാഷ്ട്ര ഏകദിന - ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്നും നേരത്തെ വിരമിച്ച സച്ചിന്‍ ടെസ്റ്റില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്.

ഐ പി എല്ലിലെ വാതുവെപ്പും വിവാദങ്ങളുമാണ് സച്ചിനും ദ്രാവിഡും ഇപ്പോള്‍ കളിനിര്‍ത്താന്‍ കാരണം എന്ന് കരുതപ്പെടുന്നു. 40 കടന്നെങ്കിലും ഇരുവരും മികച്ച പ്രകടനമാണ് തങ്ങളുടെ ടീമുകള്‍ക്ക് വേണ്ടി ഇത്തവണ നടത്തിയത്.

English summary
A downcast fan wrote on Tendulkar's Facebook fan page: No IPL without Sachin. Another Tendulkar follower posted: We will miss you God.
പ്രതികരണം എഴുതൂ