Englishहिन्दीಕನ್ನಡதமிழ்తెలుగు

ധോണിക്ക് അമ്പേപിഴച്ചു; മുംബൈ ചാമ്പ്യന്മാര്‍

Posted by:
Published: Monday, May 27, 2013, 9:36 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: ലോകക്രിക്കറ്റിലെ ഏറ്റവും കൗശലക്കാരനായ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് അമ്പേ പിഴച്ച കലാശക്കളിയില്‍ ചെന്നൈയെ കീഴടക്കി മുംബൈ ഇന്ത്യന്‍സിന് ഐ പി എല്‍ കിരീടം. 23 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ചത്. മുംബൈയുടെ ആദ്യ ഐ പി എല്‍ കിരീടമാണിത്.

149 റണ്‍സ് മാത്രം ജയിക്കാന്‍ മതിയായിരുന്ന ചെന്നൈയ്ക്ക് ബാറ്റ്‌സ്മാന്‍മാരുടെ അലംഭാവവും ധോണിയുടെ തന്ത്രങ്ങളുമാണ് തിരിച്ചടിയായത്. ബ്രാവോയ്ക്കും ജഡേജയ്ക്കും ശേഷം ആഴാമനായി ക്രീസിലെത്തിയ ധോണി 43 പന്തുകളില്‍ 65 റണ്‍സോടെ പുറത്താകാതെ നിന്നു. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുമ്പോള്‍ ധോണി നേരത്തെ ക്രീസിലെത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ കളി മറ്റൊന്നാകുമായിരുന്നു.

ധോണിക്ക് അമ്പേപിഴച്ചു; മുംബൈ ചാമ്പ്യന്മാര്‍

ആദ്യ ഓവറില്‍ ഓറഞ്ച് തൊപ്പിക്കാരന്‍ മൈക് ഹസിയെയും സുരേഷ് റെയ്‌നയെയും പുറത്താക്കി ലസിത് മലിംഗയാണ് ചെന്നൈയുടെ നടുവൊടിച്ചത്. മിച്ചല്‍ ജോണ്‍സനും ഹര്‍ഭജന്‍ സിംഗും പിടിച്ച് പന്തെറിഞ്ഞതോടെ ചെന്നൈയുടെ നില തീര്‍ത്തും പരുങ്ങലിലായി. 58 ന് എട്ട് എന്ന നിലയിലായിരുന്നു ഒരവസരത്തില്‍ ചെന്നൈ.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു. വെടിക്കെട്ട് വീരന്‍ ഡ്വെയിന്‍ സ്മിത്തിനെ ആദ്യ ഓവറില്‍ തന്നെ അവര്‍ക്ക് നഷ്ടമായി. പുറകെ താരയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മടങ്ങിയതോടെ മുംബൈ പരുങ്ങലിലായി. 60 റണ്‍സോടെ പുറത്താകാതെ നിന്ന പൊള്ളാര്‍ഡും 37 റണ്‍സെടുത്ത റായുഡുവും ആണ് മുംബൈ ഇന്ത്യന്‍സിന് മാന്യത നല്‍കിയത്. പൊള്ളാര്‍ഡാണ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച്.

English summary
Mumbai Indians beat Chennai Super Kings for 23 runs and lift IPL trophy for the first time.
പ്രതികരണം എഴുതൂ