Englishहिन्दीಕನ್ನಡதமிழ்తెలుగు

കലാശക്കളിക്കൊരുങ്ങി ചെന്നൈയും മുംബൈയും

Posted by:
Updated: Monday, May 27, 2013, 10:15 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: വിവാദങ്ങള്‍ രസംകെടുത്തിയ ഐ പി എല്‍ ആറാം സീസണ് ഞായറാഴ്ച കൊടിയിറങ്ങും. ടൂര്‍ണമെന്റിലെ വമ്പന്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സുമാണ് കലാശക്കളിക്ക് കോപ്പുകൂട്ടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ലോര്‍ഡ്‌സ് എന്നറിയപ്പെടുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി 8 മണിക്കാണ് സൂപ്പര്‍ ഫൈനല്‍.

ഒത്തുകളി വിവാദത്തില്‍ ടീമിന്റെ മുന്‍ സി ഇ ഒ ഗുരുനാഥ് മെയ്യപ്പന്‍ ജയിലില്‍ കഴിയുമ്പോഴാണ് കളിക്കാന്‍ ചെന്നൈ കിംഗ് ഇറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്് ഇത്തവണത്തെ ഫൈനലിന്. ചെന്നൈ ടീമിന്റെ ഉടമ കൂടിയായ ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസനാകട്ടെ കസേര കാക്കാനുള്ള മൈതാനത്തിന് പുറത്തുള്ള കളികളിലാണ്.

കലാശക്കളിക്കൊരുങ്ങി ചെന്നൈയും മുംബൈയും

എന്തായാലും കളിക്കളത്തിലെ പ്രകടനം മാത്രം നോക്കിയാല്‍ മികച്ച രണ്ട് ടീമുകളാണ് ഫൈനലില്‍ എത്തിയിരിക്കുന്നത് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. സച്ചിന്‍ കളിക്കാനിടയില്ല എന്നതുമാത്രമാണ് ഫൈനലില്‍ മുംബൈയ്ക്ക് ഒരല്‍പം തിരിച്ചടിയാകുക. എന്നാല്‍ പകരമെത്തിയ ആദിത്യ താരെ നന്നായി കളിക്കുന്നതിനാല്‍ അതും അത്ര വലിയ പ്രശ്‌നമല്ല.

രോഹിത് ശര്‍മയുടെയും മലിംഗയുടെയും മങ്ങിയ ഫോം ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാം കൊണ്ടും സജ്ജമാണ് മുംബൈ ടീം. ഡ്വെയിന്‍ സ്മിത്തിന്റെ മിന്നുന്ന ഫോമും പൊള്ളാര്‍ഡിന്റെ സാന്നിധ്യവും മിച്ചല്‍ ജോണ്‍സന്റെയും ഹര്‍ഭജന്‍ സിംഗിന്റെയും ബൗളിംഗ് കരുത്തും കിരീടത്തിന് മതിയാകും എന്ന പ്രതീക്ഷയിലാണ് മുംബൈ ക്യാംപ്.

ഒത്തുകളി വിവാദം തങ്ങളെ ബാധിച്ചിട്ടില്ല എന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാകും മറുവശത്ത് ധോണിയും കൂട്ടരും. മികച്ച ടീം വര്‍ക്കും മൈക് ഹസി, സുരേഷ് റെയ്‌ന, ബ്രാവോ എന്നിവരുടെ മാരക ഫോമുമാണ് ഫൈനലില്‍ ചെന്നൈയുടെ കരുത്ത്.

Story first published:  Sunday, May 26, 2013, 10:18 [IST]
English summary
Chennai Super kings and Mumbai Indians are set everything for the big finals of IPL season 6.
പ്രതികരണം എഴുതൂ