Englishहिन्दीಕನ್ನಡதமிழ்తెలుగు

മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തി

Posted by:
Published: Saturday, May 25, 2013, 5:02 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആറാം സീസണ്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ കളി തീരാന്‍ ഒരു ബോള്‍ മാത്രം ശേഷിക്കേ മുംബൈ ടീം നാലുവിക്കറ്റിന് വിജയം കൈപ്പിടിയിലൊതുക്കി. ഞായറാഴ്ച കൊല്‍ക്കത്തയിലാണ് കലാശപ്പോരാട്ടം നടക്കുന്നത്.

മഴമൂലം വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 37 ബോളില്‍ നിന്ന് ഏഴ് ഫോറുകളുടെ അകമ്പടിയോടെ നായകന്‍ രാഹുല്‍ദ്രാവിഡ് അടിച്ചെടുത്ത 43 റണ്‍സിന്റെ കരുത്തില്‍ റോയല്‍സ് ആറുവിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് അടിച്ചെടുത്തു. ദിഷാന്ത് യാഗ്നിക് 31ഉം സ്റ്റുവാര്‍ട്ട് ബിന്നി 27ഉം അജിങ്കെ രഹാനെ 21ഉം റണ്‍സെടുത്തു.

മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തി

നാലോവറില്‍ വെറും 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നിര്‍ണായകമായ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഭജന്‍ സിങാണ് മാന്‍ ഓഫ് ദി മാച്ച്. കീരന്‍ പോള്ളാര്‍ഡ് രണ്ടും ലസിത് മലിങ്കെ ഒരുവിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ മുംബൈ ടീം 19.5 ഓവറില്‍ ലക്ഷ്യം ഭേദിച്ചു.

ഓപണര്‍മാരായ ഡ്വെയ്ന്‍ സ്മിത്തിന്റെയും ആദിത്യ ടറെയുടെയും ദിനേഷ് കാര്‍ത്തികിന്റെയും ബാറ്റിങാണ് വിജയത്തിന് അടിത്തറയിട്ടത്. സ്മിത് 44 ബോളില്‍ നിന്ന് ആറു ഫോറുകളുടെയും രണ്ടു സിക്‌സറുകളുടെയും പിന്തുണയോടെ 62 റണ്‍സ് അടിച്ചെടുത്തു. ആദിത്യ 35ഉം കാര്‍തിക് 22ഉം റണ്‍സ് നേടി. രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളര്‍മാര്‍ക്ക് കൊല്‍ക്കത്തന്‍ ഗ്രൗണ്ടില്‍ തിളങ്ങാനായില്ല.

English summary
Mumbai Indians overcame middle over hiccups to carve out a thrilling four-wicket win over Rajasthan Royals off the penultimate ball to move into the Indian Premier League final here early Saturday
പ്രതികരണം എഴുതൂ