Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന്‍ കളിക്കുമോ, ദ്രാവിഡിനെ ജയിക്കുമോ?

Posted by:
Updated: Wednesday, July 3, 2013, 10:06 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

സച്ചിന്‍ കളിക്കുമോ, ദ്രാവിഡിനെ ജയിക്കുമോ?
 

കൊല്‍ക്കത്ത: ഐ പി എല്‍ ആറാം സീസണിലെ രണ്ടാം ക്വാളിഫയര്‍ മത്സരത്തിന് കൊല്‍ക്കത്ത ഒരുങ്ങുമ്പോള്‍ കളിപ്രേമികളുടെ ചോദ്യം ഇതുമാത്രമാണ്. പരിക്കുമാറി ഈ മത്സരത്തിനെങ്കിലും സച്ചിന്‍ കളിക്കാനിറങ്ങുമോ. അഥവാ ഇറങ്ങിയാല്‍ തന്നെ രാഹുല്‍ ദ്രാവിഡിന്റെ രാജസ്ഥാന്‍ റോയല്‍സിന്റെ വെല്ലുവിളിയെ അതിജീവിച്ച് മുംബൈ ഇന്ത്യന്‍സിനെ ഫൈനലില്‍ എത്തിക്കാന്‍ സച്ചിന് കഴിയുമോ.

ഐ പി എല്ലിലെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനത്തോടടുക്കവേയാണ് സച്ചിന് കൈക്ക് പരിക്കേറ്റത്. പഞ്ചാബിനെതിരായ ഗ്രൂപ്പ് മത്സരവും ചെന്നൈയ്‌ക്കെതിരായ ആദ്യ ക്വാളിഫയറും സച്ചിനില്ലാതെ കളിച്ച് മുംബൈ ഇന്ത്യന്‍സ് തോറ്റിരുന്നു. ഇന്നെങ്കിലും സച്ചിന്‍ കളിക്കാന്‍ ഇറങ്ങുമെന്ന പ്രതീ്ക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും.

മറവശത്ത് വിവാദങ്ങള്‍ക്കിടയിലും മിന്നുന്ന പ്രകടനത്തോടെ കുതിക്കുന്ന രാജസ്ഥാനെയാണ് കാണാന്‍ കഴിയുന്നത്. രാഹുല്‍ ദ്രാവിഡ് തന്റെ യുവതാരങ്ങളെ വിശ്വാസത്തിലെടുത്ത് നടത്തുന്ന ചൂതാട്ടമാണ് രാജസ്ഥാന്റെ വിജയങ്ങളുടെ കാതല്‍. ഹൈദരാബാദിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ ബ്രാഡ് ഹോഡ്ജ് ഇരട്ട സിക്‌സറുകളുമായി നേടിയ വിജയം അവരെ ആത്മവിശ്വാസത്തിന്റെ നെറുകയില്‍ എത്തിക്കുന്നു.

ഇരുപതുകൊല്ലത്തിലധികം വിവാദങ്ങളില്‍ പെടാതെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഉയരങ്ങളില്‍ വിരാജിച്ച മഹാപ്രതിഭകള്‍ പര്‌സപരം വരുന്ന അവസാനത്തെ മത്സരമായേക്കാം ഇതെന്ന് കരുതപ്പെടുന്നുണ്ട്. ഇന്നലെ വന്ന കളിക്കാര്‍ വരെ ഒത്തുകളി വിവാദങ്ങളില്‍ പെടുമ്പോഴാണ് ഈ നേട്ടമെന്നോര്‍ക്കണം. തന്റെ ടീം വിവാദങ്ങളില്‍ പെടുന്നതില്‍ അസ്വസ്ഥനായായി രാഹുല്‍ ദ്രാവിഡ് വിരമിക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published:  Friday, May 24, 2013, 12:33 [IST]
English summary
Mumbai Indians and Rajasthan Royals to get a place in IPL6 finals. Reports say Rahul Dravid likely to declare retirement end of this season.
പ്രതികരണം എഴുതൂ