Englishहिन्दीಕನ್ನಡதமிழ்తెలుగు

മുംബൈ ഇന്ത്യന്‍സിനെ നേരിടാന്‍ രാജസ്ഥാന്‍

Posted by:
Published: Thursday, May 23, 2013, 13:04 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: ഐ പി എല്ലിലെ അവസാന ലീഗ് മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ തുടരെ രണ്ട് സിക്‌സറടിച്ച് ഹൈദരാബാദിനെ പ്ലേ ഓഫില്‍ കയറ്റിയ താരമാണ് ഡാരന്‍ സമി. എന്നാല്‍ പ്ലേ ഓഫില്‍ കളി മാറി. അവസാന ഓവറില്‍ തുടരെ രണ്ട് സിക്‌സര്‍ കൊടുത്ത് സമി തന്നെ ടീമിനെ ഐ പി എല്ലില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ബ്രാഡ് ഹോഡ്ജാണ് നിര്‍ണായക ഓവറില്‍ സമിയെ തുടര്‍ച്ചായായി സിക്‌സറുകള്‍ക്ക് പറത്തിയത്.

ഇതോടെ ഐ പി എല്‍ ക്രിക്കറ്റിന്റെ രണ്ടാം ക്വാളിഫെയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികളെന്ന് തെളിഞ്ഞു. ദില്ലിയിലെ രണ്ടാം പ്ലേ ഓഫില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ നാല് വിക്കറ്റ് വിജയത്തോടെയാണ് രാജസ്ഥാന്‍ കിരീടത്തിലേക്കുളള ഒരു കടമ്പ കൂടി താണ്ടിയത്.

മുംബൈ ഇന്ത്യന്‍സിനെ നേരിടാന്‍ രാജസ്ഥാന്‍

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 131 റണ്‍സാണ് അടിച്ചത്. റോയല്‍സ് ആറ് വിക്കറ്റ് നഷ്ടമാക്കി 135 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സിനെതിരെ കളിക്കാനുള്ള ചീട്ട് നേടി. 29 പന്തുകളില്‍ അഞ്ച് സിക്‌സറടക്കം 54 റണ്‍സടിച്ച ബ്രാഡ് ഹോഡ്ജാണ് രാജസ്ഥാന്റെ വിജയം സാധ്യമാക്കിയത്.

സ്‌കോര്‍ പ്രതിരോധിക്കുന്നതില്‍ അസാമാന്യ മികവ് കാണിക്കാറുളള ഹൈദരാബാദ് രാജസ്ഥാനെതിരെയും പതിവ തെറ്റിച്ചില്ല. എന്നാല്‍ അവസാന ഓവര്‍ വരെ നീണ്ട പിരിമുറുക്കം ബ്രാഡ് ഹോഡ്ജ് അടിച്ചകറ്റിയതോടെ ആദ്യ സീസണില്‍ കിരീടം എന്ന സ്വപ്‌നം ബാക്കിവച്ച് ഹൈദരാബാദ് മടങ്ങി.

English summary
Rajasthan Royals beat Hyderabad Sunrisers and qualified for next match against Mumbai Indians in IPL6
പ്രതികരണം എഴുതൂ