Englishहिन्दीಕನ್ನಡதமிழ்తెలుగు

ഐപിഎല്‍; പുനെ ടീമിനെ സഹാറ പിന്‍വലിച്ചു

Posted by:
Published: Wednesday, May 22, 2013, 12:10 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ഒത്തുകളിക്ക് താരങ്ങള്‍ പിടിക്കപ്പെട്ട് പ്രതിച്ഛായ മങ്ങിയ ഐ പി എല്ലിന് വീണ്ടും തിരിച്ചടി. പണക്കൊഴുപ്പ് മൂത്ത ബി സി സി ഐയുടെ ധാര്‍ഷ്ട്യം വകവച്ചുകൊടുക്കാനാവാതെ ഫ്രാഞ്ചൈസിയായ പുനെ വാരിയേഴ്‌സ് കൂടി പോയതോടെ ഐ പി എല്ലിന്റെ താരപ്രഭ ഒന്നുകൂടി മങ്ങി. നേരത്തെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേരള ടീമായ കൊച്ചി ടസ്‌കേഴ്‌സും ഐ പി എല്‍ വിട്ടിരുന്നു.

ബാങ്ക് ഗ്യാരണ്ടി സംബന്ധിച്ച് ബി സി സി ഐയുമായി തുടര്‍ന്ന് വന്ന തര്‍ക്കമാണ് പുനെ വാരിയേഴ്‌സിനെ ഐ പി എല്ലില്‍ നിന്നും സഹാറ ഗ്രൂപ്പിനെ പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചത്. ഐ പി എല്ലില്‍ നിന്നും ടീമിനെ പിന്‍വലിക്കാന്‍ മാത്രമല്ല, അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ സ്ഥാനത്ത് നിന്നും മാറാനും സഹാറ ഗ്രൂപ്പ് തീരുമാനിച്ചു.

ഐപിഎല്‍; പുനെ ടീമിനെ സഹാറ പിന്‍വലിച്ചു

ഐ പി എല്ലിലെ രണ്ടാം ഘട്ട ലേലത്തിലാണ് പുനെ, കൊച്ചി ടീമുകള്‍ ഉണ്ടായത്. ഒറ്റ സീസണില്‍ത്തന്നെ കൊച്ചിയുടെ കഥ കഴിഞ്ഞെങ്കിലും പുനെ രണ്ട് വര്‍ഷം കൂടി കളിച്ചു. ഐ പി എല്ലിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന ഹൈദരാബാദ് ടീമായ ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സും അയോഗ്യരായെങ്കിലും സണ്‍ ടിവിയുടെ പേരില്‍ സണ്‍റൈസേഴ്‌സ് ടീമായി കളിക്കുന്നുണ്ട്.

വമ്പന്‍ കൡക്കാരെ സ്വന്തം തട്ടകത്തില്‍ എത്തിച്ചെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ പുനെ വാരിയേഴ്‌സിന് ഇതുവരെ കഴിഞ്ഞിരുന്നില്ല. യുവരാജ് സിംഗ്, സൗരവ് ഗാംഗുലി തുടങ്ങിയ പ്രമുഖരൊക്കെ നയിച്ചെങ്കിലും ടീമിന്റെ തലവര മാത്രം മാറിയില്ല. ഈ സീസണില്‍ എട്ടാം സ്ഥാനത്താണ് പുനെ.

English summary
Pune Warriors has withdrawn their franchise in IPL cricket.
പ്രതികരണം എഴുതൂ