Englishहिन्दीಕನ್ನಡதமிழ்తెలుగు

മുംബൈ വെസ്റ്റ് ഇന്ത്യന്‍സ് തോറ്റു; ചെന്നൈ ഫൈനലില്‍

Posted by:
Published: Wednesday, May 22, 2013, 11:13 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ദില്ലി: ഐ പി എല്‍ ആറാം സീസണിലെ ആദ്യ പ്ലേ ഓഫില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിച്ചത് മുംബൈ വെസ്റ്റ് ഇന്ത്യന്‍സ്. വെസ്റ്റ് ഇന്ത്യന്‍ താരങ്ങളായ കീരണ്‍ പൊള്ളാര്‍ഡും ഡ്വെയിന്‍ സ്മിത്തും ഒഴികെയുള്ള മുംബൈ ഇന്ത്യന്‍സിന്റെ 9 കളിക്കാരും ഒന്നിച്ച് നിറം മങ്ങിയപ്പോള്‍ വിജയവും ഫൈനല്‍ ബെര്‍ത്തും ചെന്നൈയ്ക്ക് സ്വന്തം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒരൊറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അടിച്ചുകൂട്ടിയത് 192 റണ്‍സ്. എണ്‍പതുകളുമായി മൈക് ഹസിയും സുരോഷ് റെയ്‌നയും ചെന്നൈ റണ്‍വേട്ടയ്ക്ക് ചുക്കാന്‍ പിടിച്ചു. മുംബൈയ്ക്ക് വീഴ്ത്താനായ ഒരേയൊരു വിക്കറ്റ് കീരണ്‍ പൊള്ളാര്‍ഡ് സ്വന്തമാക്കി.

മുംബൈ വെസ്റ്റ് ഇന്ത്യന്‍സ് തോറ്റു; ചെന്നൈ ഫൈനലില്‍

മറുപടി ബാറ്റിംഗില്‍ ഡ്വെയിന്‍ സ്മിത്ത്, കീരണ്‍ പൊള്ളാര്‍ഡ് എന്നീ രണ്ടു പേരുകള്‍ മാത്രമേ മുംബൈ സ്‌കോര്‍ കാര്‍ഡില്‍ ഉണ്ടായിരുന്നുള്ളൂ. വെറും 28 പന്തില്‍ 68 റണ്‍സടിച്ച് സ്മിത്ത് നല്‍കിയ തുടക്കം പക്ഷേ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ദിനേശ് കാര്‍ത്തികും ചേര്‍ത്ത് അക്ഷരാര്‍ത്ഥത്തില്‍ നശിപ്പിച്ചു. 18 പന്തില്‍ 11 റണ്‍സായിരുന്നു കാര്‍ത്തികിന്റെ സംഭാവന. രോഹിതാകട്ടെ 8 റണ്‍സെടുക്കാന്‍ വേണ്ടി 15 പന്തുകള്‍ തുഴഞ്ഞു.

വലിച്ചടിക്കാന്‍ ശ്രമിച്ച് പൊള്ളാര്‍ഡും പുറത്തായതോടെ കളി ചെന്നൈ സ്വന്തമാക്കി. രണ്ട് സിക്‌സറടക്കം 24 റണ്‍സായിരുന്നു പൊള്ളാര്‍ഡിന്റെ സംഭാവന. ഡ്വെയിന്‍ ബ്രാവോ, ജഡേജ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീതം വീഴ്ത്തി. ചെന്നൈയുടെ ഹസി ഓറഞ്ച് തൊപ്പിയും ഡ്വെയ്ന്‍ ബ്രാവോ പര്‍പ്പിള്‍ തൊപ്പിയും കൈവശം വെക്കുന്നു.

English summary
Chennai Super Kings beat Mumbai Indians and entered into IPL6 final.
പ്രതികരണം എഴുതൂ