Englishहिन्दीಕನ್ನಡதமிழ்తెలుగు

ഫൈനലിലെത്താന്‍ മുംബൈയും ചെന്നൈയും

Posted by:
Updated: Wednesday, May 22, 2013, 10:51 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഫൈനലിലെത്താന്‍ മുംബൈയും ചെന്നൈയും
 

ദില്ലി: ഐ പി എല്‍ ക്രിക്കറ്റില്‍ ചൊവ്വാഴ്ച ആദ്യ പ്ലേ ഓഫ് മത്സരം. ഹെവി വെയ്റ്റ് ടീമുകളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ഫൈനലില്‍ ഇടം തേടി ആദ്യ പ്ലേ ഓഫ് മത്സരത്തിന് ഇറങ്ങുന്നത്. താരപ്രഭ കൊണ്ടും മാച്ച് വിന്നര്‍മാരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ് ഇരു ടീമുകളും.

ശ്രീശാന്തടക്കമുള്ള താരങ്ങള്‍ ഒത്തുകളിച്ച് വിവാദത്തിലാക്കിയ ഐ പി എല്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. രണ്ടാം ഘട്ടം തുടങ്ങാനിരിക്കേ മികച്ചൊരു മത്സരം കളിപ്രേമികളെ സ്റ്റേഡിങ്ങളിലേക്ക് എത്തിക്കും എന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

കൂട്ടത്തില്‍ കുറച്ചുകൂടി സ്ഥിരതയുള്ള ടീം ചെന്നൈ സൂപ്പര്‍കിംഗ്‌സ് ആണെന്ന് തോന്നും. ഓപ്പണര്‍ സ്ഥാനത്ത് തിളങ്ങുന്ന മൈക് ഹസിയും ലോകക്രിക്കറ്റില്‍ കിട്ടാവുന്ന ഏറ്റവും മികച്ച മാച്ച് ഫിനിഷര്‍ എം എസ് ധോണിയുമാണ് അവരുടെ താരങ്ങള്‍. പന്ത് കൊണ്ട് അപ്രതീക്ഷിത മികവു കാട്ടുന്ന ഡ്വെയിന്‍ ബ്രാവോയും അശ്വിനും ചെന്നൈയുടെ പ്രതീക്ഷകള്‍ക്ക് നിറം പകരുന്നു.

എന്നാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ സാന്നിധ്യവും രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക് എന്നിവരുടെ മികച്ച ഫോമും കീരണ്‍ പൊള്ളാര്‍ഡിന്റെ കൂറ്റനടികളും മുംബൈയെ പ്രവചനങ്ങള്‍ക്ക് അതീതരാകുന്നു. മിച്ചല്‍ ജോണ്‍സണ്‍, മാലിംഗ എന്നിവരുടെ ഫാസ്റ്റ് ബൗളിംഗിനൊപ്പം ഹര്‍ഭജനും ഓജയും കൂടി ചേരുന്നതോടെ അന്താരാഷ്ട്ര നിലവാരമുള്ള ബൗളിംഗ് ചേരുവയാകുന്നു മുംബൈ ഇന്ത്യന്‍സ്.

ആദ്യത്തെ പ്ലേ ഓഫില്‍ ജയിക്കുന്നവര്‍ ഫൈനല്‍ മത്സരത്തിലേക്ക് മാര്‍ച്ച് ചെയ്യും. തോല്‍ക്കുന്നവര്‍ക്ക് രാജസ്ഥാന്‍ - ഹൈദരാബാദ് മത്സരത്തിലെ വിജയിയുമായി ഒരവസരം കൂടി കിട്ടും. ഈ ഐ പി എല്ലില്‍ രണ്ട് തവണയാണ് ചെന്നൈ - മുംബൈ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ട് തവണയും വിജയം മുംബൈയ്‌ക്കൊപ്പം നിന്നു.

Story first published:  Tuesday, May 21, 2013, 9:54 [IST]
English summary
MS Dhoni led Chennai Super Kings will take Mumbai Indians in the first play off match in IPL6.
പ്രതികരണം എഴുതൂ