Englishहिन्दीಕನ್ನಡதமிழ்తెలుగు

ബാംഗ്ലൂര്‍ പുറത്ത്; ഇനി പ്ലേ ഓഫ് നാളുകള്‍

Posted by:
Published: Monday, May 20, 2013, 11:00 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഹൈദരാബാദ്: ബാംഗ്ലൂരിന്റെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഐ പി എല്‍ പ്രതീക്ഷകള്‍ തച്ചുതകര്‍ത്തുകൊണ്ട് ഹൈദരാബാദിന് വിജയവും പ്ലേ ഓഫ് ടിക്കറ്റും. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് ജയത്തോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫില്‍ രാജസ്ഥാനെ നേരിടാനുള്ള യോഗ്യത നേടിയത്.

സണ്‍റൈസേഴ്‌സ് ജയിച്ചതോടെ അറ്റുപോയത് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകളാണ്. ഹൈദരാബാദ് - കൊല്‍ക്കത്ത കളിക്ക് മുമ്പ് ബാംഗ്ലൂരിനും ഹൈദരാബാദിനും 16 പോയിന്റ് വീതമായിരുന്നു. കളിയില്‍ ഹൈദരാബാദ് തോറ്റിരുന്നെങ്കില്‍ മികച്ച റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂരിന് പ്ലേ ഓഫ് കളിക്കാമായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു.

ബാംഗ്ലൂര്‍ പുറത്ത്; ഇനി പ്ലേ ഓഫ് നാളുകള്‍

ചെന്നൈയും മുംബൈയും തമ്മിലാണ് ഐ പി എല്‍ ആറാം സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരം. ചൊവ്വാഴ്ചയാണ് കളി. രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടും. ഈ കളിയില്‍ ജയിക്കുന്നവര്‍ ആദ്യകളിയിലെ പരാജിതരെ നേരിടും.

കൊല്‍ക്കത്തയ്‌ക്കെതിരെ മികച്ച ടീം വര്‍ക്കോടെയാണ് ഹൈദരാബാദ് ടീം ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ 129 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

English summary
Bangalore Royal Challengers got out of IPL6 as Hyderabad beat Kolkota and qualify for play offs.
പ്രതികരണം എഴുതൂ