Englishहिन्दीಕನ್ನಡதமிழ்తెలుగు

രാജസ്ഥാനെ തകര്‍ത്തു; സണ്‍റൈസേഴ്‌സിന് സാധ്യത

Posted by:
Published: Saturday, May 18, 2013, 10:39 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

രാജസ്ഥാനെ തകര്‍ത്തു; സണ്‍റൈസേഴ്‌സിന് സാധ്യത
 

ഹൈദരാബാദ്: ശ്രീശാന്തും ചന്ദിലയും ചവാനുമല്ലാതെ വേറെയുമുണ്ടോ രാജസ്ഥാന്‍ റോയല്‍സില്‍ കോഴക്കാര്‍. വെള്ളിയാഴ്ച ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ രാഹുല്‍ ദ്രാവിഡിന്റെയും കൂട്ടാളികളുടെയും കളി കണ്ട ആരെങ്കിലും ഇങ്ങനെ സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. ഒത്തുകളി വിവാദത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ തോല്‍വിയാണ് ഹൈദരാബാദില്‍ ഏറ്റുവാങ്ങേണ്ടിവന്നത്.

പത്ത് ഓവറില്‍ നാല് മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ പുറത്താകുമ്പോള്‍ ഹൈദരാബാദിന്റെ ശേഖരത്തില്‍ വെറും 49 റണ്‍സായിരുന്നു. അവിടെ നിന്നും അവര്‍ 136 റണ്‍സ് വരെയെത്തി. പ്രമുഖരും പരിചയസമ്പന്നരുമായവര്‍ ഉള്‍പ്പെടെ പലരുടെയും കൈകള്‍ ഫീല്‍ഡിംഗിനിടയില്‍ ചോരുന്നത് കാണാമായിരുന്നു. വാട്‌സനും കൂപ്പറും അടക്കമുള്ളവരുടെ കൈകളിലൂടെ സിംഗിളകള്‍ ഡബിളായി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മാന്യമായ 136 ലെത്തി ആതിഥേയര്‍.

രാഹുല്‍ ദ്രാവിഡും വാട്‌സനും രഹാനെയും ഹോഡ്ജും മറ്റും അടങ്ങിയ രാജസ്ഥാന്‍ നിരയ്ക്ക് അപ്രാപ്യമായ സ്‌കോറൊന്നുമല്ല 137 റണ്‍സ്. എന്നാല്‍ അതിശയകരമായ രീതിയിലാണ് ദ്രാവിഡും സംഘവും തകര്‍ന്നത്. കേവലം 113 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദിന്റെ ജീവന്മരണ മത്സരത്തില്‍ രാജസ്ഥാന് വേണ്ടി ഓപ്പണര്‍ രഹാനെ അടിച്ചത് 25 പന്തില്‍ 12 റണ്‍സ്. കളി കൈവിട്ടു എന്നുറപ്പായ ശേഷം കെവിന്‍ കൂപ്പര്‍ നടത്തിയ കടന്നാക്രമണമാണ് രാജസ്ഥാനെ 113 ല്‍ എങ്കിലും എത്തിച്ചത്.

കോഴക്കേസില്‍ പെട്ട് രാജസ്ഥാന്റെ മൂന്ന് കളിക്കാരെ തുടര്‍ ഐ പി എല്ലില്‍ നിന്നും വിലക്കിയിട്ടുണ്ട്. ഒത്തുകളി വിവാദത്തില്‍ ക്യാപ്റ്റനും ടീം ഉടമസ്ഥരുമടക്കമുള്ള പ്രമുഖരം പോലീസ് ചോദ്യം ചെയ്‌തേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിജയത്തോടെ ഹൈദരാബാദ് തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. രാജസ്ഥാന്‍ നേരത്തെ തന്നെ പ്ലേ ഓഫില്‍ കടന്നിരുന്നു.

English summary
Hyderabad Sunrisers beat Rajasthan Royals and kept their play off chance alive.
പ്രതികരണം എഴുതൂ