Englishहिन्दीಕನ್ನಡதமிழ்తెలుగు

വിവാദങ്ങളില്‍ കുലുങ്ങാതെ രാജസ്ഥാനും ദ്രാവിഡും

Posted by:
Published: Friday, May 17, 2013, 14:51 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

വിവാദങ്ങളില്‍ കുലുങ്ങാതെ രാജസ്ഥാനും ദ്രാവിഡും
 

ജയ്പൂര്‍: ഐ പി എല്‍ ആറാം സീസണിലെ സര്‍പ്രൈസ് പാക്കേജാണ് രാജസ്ഥാന്‍ റോയല്‍സ്. വമ്പന്‍ കളിക്കാരുടെ പൊലിമയില്ലാതെ ഇറങ്ങിയ രാഹുല്‍ ദ്രാവിഡും സംഘവും ഐ പി എല്ലില്‍ ഒരു കളി ബാക്കി നില്‍ക്കേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു. സഞ്ജു സാസംണെപ്പോലെയുള്ള പുതുമുഖങ്ങളെ അന്താരാഷ്ട്ര താരങ്ങളോട് കിടപിടിക്കാന്‍ ഇറക്കിവിട്ടാണ് ദ്രാവിഡ് കളി ജയിക്കുന്നത്.

എന്നാല്‍ ഐ പി എല്‍ അവസാനത്തോടടുക്കേ രാജസ്ഥാന്‍ നല്‍കിയ സര്‍പ്രൈസില്‍ കളിപ്രേമികളെല്ലാവരും ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഒത്തുകളി വിവാദത്തില്‍ രാജസ്ഥാന്റെ മൂന്ന് കളിക്കാരാണ് കുടുങ്ങിയത്. മൂന്ന് പേരെയും തുടര്‍ ഐ പി എല്ലില്‍ നിന്നും വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇത് എങ്ങിനെ ടീമിനെ ബാധിക്കും എന്നാണ് കളിക്കമ്പക്കാര്‍ ഉറ്റുനോക്കുന്നത്.

മുന്‍നിര ബൗളറാണെങ്കിലും ശ്രീശാന്ത് സീസണില്‍ രാജസ്ഥാന് വേണ്ടി ഏറെയൊന്നും ചെയ്തിട്ടില്ല. ചവാനും ചന്ദിലയും സ്ഥിരം കളിക്കാരല്ലാത്തതിനാല്‍ ഇവരുടെ അഭാവം രാജസ്ഥാന് വലിയ ക്ഷീണമാകാനിടയില്ല. എന്നാല്‍ ഇവര്‍ ഏല്‍പ്പിച്ച നാണക്കേട് ടീമിന് മറികടക്കാനാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെയാണ് രാജസ്ഥാന്‍ തങ്ങളുടെ അവസാന ലീഗ് മത്സരത്തിന് ഇറങ്ങുന്നത്. രാജസ്ഥാനെതിരെ ജയിച്ചാല്‍ ഹൈദരാബാദിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താം. ബാംഗ്ലൂര്‍ ചെന്നൈയ്‌ക്കെതിരെ അവസാന മത്സരം തോല്‍ക്കുകയും ഹൈദരാബാദ് ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കുകയും ചെയ്താല്‍ പ്ലേ ഓഫ് കളിക്കുക ഹൈദരാബാദായിരിക്കും. എന്നാല്‍ വിവാദങ്ങള്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കില്ല എന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഹുല്‍ ദ്രാവിഡും സംഘവും.

English summary
Rahul Dravid led Rajasthan Royals to play against Hyderabad Sunrisers in their last league match in IPL season 6.
പ്രതികരണം എഴുതൂ