Englishहिन्दीಕನ್ನಡதமிழ்తెలుగు

യുവരാജ് സിംഗിനെ പുനെയ്ക്ക് മതിയായി

Posted by:
Updated: Wednesday, July 3, 2013, 18:00 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

യുവരാജ് സിംഗിനെ പുനെയ്ക്ക് മതിയായി
 

പുനെ: സംഭവം ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ്. അന്താരാഷ്ട്ര ട്വന്റി - 20 ക്രിക്കറ്റില്‍ ഒരോവറില്‍ ആറ് സിക്‌സറുകള്‍ പറത്തിയ ഏക താരമാണ്. എന്നാല്‍ പേരിന്റെ പ്രതാപം മാത്രമായി മാറിയ യുവരാജ് സിംഗിനെ തങ്ങള്‍ക്ക് മതിയായി എന്നാണ് പുനെ വാരിയേഴ്‌സിന്റെ നിലപാട്. ഐ പി എല്‍ ക്രിക്കറ്റില്‍ മങ്ങിയ ഫോമില്‍ തുടരുന്ന യുവരാജിനെ അടുത്ത സീസണില്‍ കയ്യൊഴിയുമെന്നും പുനെ അധികൃതര്‍ വ്യക്തമാക്കി.

ടീമിന്റെ കോച്ചുമാരില്‍ ഒരാളായ ഡീന്‍ ജോണ്‍സാണ് യുവരാജിനെതിരെ പ്രസ്താവനയുമായി രംഗത്തുവന്നത്. അടുത്ത കൊല്ലമാണ് ഐ പി എല്ലില്‍ ഇനി താരലേലം നടക്കുക. ഐ പി എല്ലിലെ ആറാം സീസണില്‍ യുവരാജ് തികഞ്ഞ പരാജയമായിരുന്നു. പത്ത് കളികളില്‍ നിന്നും 172 റണ്‍സ് മാത്രമാണ്.

ഒരു അര്‍ദ്ധസെഞ്ചുറി പോലും സ്വന്തം പേരില്‍ കുറിക്കാന്‍ യുവിക്ക് കഴിഞ്ഞിട്ടില്ല. 34 ആണ് സീസണില്‍ യുവരാജിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയ്ക്ക് ട്വന്റി - 20, ലോകകപ്പ് വിജയങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് യുവരാജ്. ക്യാന്‍സറിനെ തുടര്‍ന്ന് ഏറെക്കാലം കളിക്കളത്തില്‍നിന്നും വിട്ടുനിന്ന യുവി കഴിഞ്ഞ വര്‍ഷമാണ് തിരിച്ചുവന്നത്.

പോയന്റ് നിലയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് പുനെ വാരിയേഴ്‌സ്. 13 മത്സരങ്ങള്‍ കളിച്ച പുനെ 11 ലും തോറ്റു. തുടര്‍ച്ചയായി 11 കളികളാണ് ടീം തോറ്റത്. ഈ പശ്ചാത്തലത്തിലാണ് കോച്ച് പ്രധാന കളിക്കാരനായ യുവരാജിനെതിരെ രംഗത്ത് വന്നത്.

Story first published:  Saturday, May 11, 2013, 14:48 [IST]
English summary
Pune Warriors made clear that they are not interested to retain Yuvraj Singh in next season of IPL.
പ്രതികരണം എഴുതൂ