Englishहिन्दीಕನ್ನಡதமிழ்తెలుగు

ദ്രാവിഡ് തിളങ്ങി; രാജസ്ഥാന് വിജയം

Posted by:
Updated: Wednesday, May 8, 2013, 11:13 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: വെറ്ററന്‍ താരങ്ങളായ സച്ചിനും ദ്രാവിഡും മിന്നിത്തിളങ്ങിയ ദിവസം മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും മികച്ച വിജയങ്ങളോടെ പോയന്റ് പട്ടികയില്‍ മുന്നിലേക്ക്. 16 വീതം പോയന്റുകളോടെ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും യഥാക്രമമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. അര്‍ദ്ധസെഞ്ചുറിക്ക് രണ്ട് റണ്‍സകലെ പുറത്തായ സച്ചിന്‍ മാന്‍ ഓഫ് ദ മാച്ചായപ്പോള്‍ 53 റണ്‍സോടെ ദ്രാവിഡ് രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

സ്വന്തം തട്ടകത്തില്‍ 65 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 170 റണ്‍സാണ് അടിച്ചുകൂട്ടിയത്. സച്ചിന്‍ 28 പന്തില്‍ 48 റണ്‍സടിച്ചു. ഇതില്‍ മക്ലാരനെ ഒരോവറില്‍ തുടര്‍ച്ചയായി അടിച്ച അഞ്ച് ബൗണ്ടറികളും പെടും. 47 റണ്‍സെടുത്ത സ്മിത്തും 34 റണ്‍സോടെ കാര്‍ത്തികും മുംബൈ ഇന്നിംഗ്‌സിനെ ഉയരങ്ങളിലെത്തിച്ചു.

ദ്രാവിഡ് തിളങ്ങി; രാജസ്ഥാന് വിജയം

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഗംഭീറിനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ കൊല്‍ക്കത്ത വന്‍ തോല്‍വിയെ നേരിടുകയായിരുന്നു. ഹര്‍ഭജന്‍ സിംഗ് മൂന്നും ജോണ്‍സന്‍, ഓജ എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ആദ്യമത്സരത്തില്‍ ഒമ്പതുവിക്കറ്റിനാണ് രാജസ്ഥാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ തോല്‍പ്പിച്ചത്. 154 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ ദ്രാവിഡിന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. 63 റണ്‍സെടുത്ത രഹാനെയാണ് ഈ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായത്.

Story first published:  Wednesday, May 8, 2013, 9:58 [IST]
English summary
Mumbai and Rajasthan reached second and third position in point table with huge win in IPL6.
പ്രതികരണം എഴുതൂ