Englishहिन्दीಕನ್ನಡதமிழ்తెలుగు

വീണ്ടും സെഞ്ചുറി: ഐപിഎല്‍ ചൂടുപിടിക്കുന്നു

Posted by:
Updated: Wednesday, May 22, 2013, 10:52 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മൊഹാലി: മുള്ളിനെ മുള്ളുകൊണ്ടെടുത്തു എന്ന് പറഞ്ഞപോലായി തിങ്കളാഴ്ചത്തെ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ - ബാംഗ്ലൂര്‍ ചാലഞ്ചേഴ്‌സ് കളി. വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയിലിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി പഞ്ചാബിന്റെ ഡേവിഡ് മില്ലര്‍ തലങ്ങും വിലങ്ങും അടിച്ചുതകര്‍ത്തപ്പോള്‍ പോയത് ബാംഗ്ലൂരിന്റെ കയ്യിലിരുന്ന കളി. കേവലം 38 പന്തിലാണ് മില്ലര്‍ കളിയും സെഞ്ചുറിയും കൈയ്യിലെടുത്തത്. ക്രിസ് ഗെയിലിനെ സിക്‌സറിന് പറത്തിയായിരുന്നു ഇത് രണ്ടും.

ജയിക്കാന്‍ 190 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. ആദ്യത്തെ പത്തോവറില്‍ കിട്ടിയത് നാല് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് മാത്രം. ഓവറില്‍ പന്ത്രണ്ടിലധികം റണ്‍സ് വേണമെന്ന നിലയില്‍ അടി തുടങ്ങിയ മില്ലര്‍ കളിതീര്‍ക്കുമ്പോള്‍ രണ്ടോവര്‍ പിന്നെയും എറിയാന്‍ ബാക്കി. 41ല്‍ നില്‍ക്കെ മില്ലര്‍ നല്‍കിയ അനായാസ ക്യാച്ച വിട്ട ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കോലിയുടെ സങ്കടം ആരോട് പറഞ്ഞാല്‍ തീരും.

വീണ്ടും സെഞ്ചുറി: ഐപിഎല്‍ ചൂടുപിടിക്കുന്നു

നേരത്തെ ടോസ് നേടിയ പഞ്ചാബ് ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്രിസ് ഗെയിലും ആദ്യമായി ഓപ്പണിംഗിനെത്തിയ പൂജായരയും ചേര്‍ന്ന് സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പാണ് ബാംഗ്ലൂരിന് നല്‍കിയത്. മധ്യ ഓവറുകളില്‍ പിടിച്ചെറിഞ്ഞിട്ടും പഞ്ചാബിന് സന്ദര്‍ശകരെ 190ല്‍ത്താഴെ ഒതുക്കാനായില്ല. എന്നാലും കുറച്ചുനേരം കൈവിട്ടാലും കളി പിടിക്കാന്‍ കഴിഞ്ഞ സന്തോഷമാണ് പഞ്ചാബ് ക്യാംപിന്.

Story first published:  Tuesday, May 7, 2013, 12:31 [IST]
English summary
David Miller completes 38 ball century and beat RCB in Mohali, IPL6.
പ്രതികരണം എഴുതൂ