Englishहिन्दीಕನ್ನಡதமிழ்తెలుగు

ചാമ്പ്യന്‍സ് ട്രോഫി: യുവി, ഗംഭീര്‍ ഔട്ട്

Posted by:
Published: Saturday, May 4, 2013, 15:03 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചാമ്പ്യന്‍സ് ട്രോഫി: യുവി, ഗംഭീര്‍ ഔട്ട്
 

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സീനിയര്‍ താരങ്ങളായ ഗൗതം ഗംഭീറിനെയും യുവരാജ് സിംഗിനെയും പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേശ് കാര്‍ത്തിക്കിനെയും ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനെയും ടീമിലേക്ക് തിരിച്ചുവിളിച്ചു. രോഹിത് ശര്‍മ, വിനയ്കുമാര്‍, ശിഖര്‍ ധവാന്‍ എന്നിവരും ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

ഐ പി എല്‍ ക്രിക്കറ്റിലെ മോശം ഫോമാണ് യുവരാജ് സിംഗിന് ടീമിന് പുറത്തേക്കുള്ള വഴി തെളിച്ചത്. എന്നാല്‍ തരക്കേടില്ലാത്ത ബാറ്റിംഗ് ഫോമിലുള്ള ഗൗതം ഗംഭീറിനെ പുറത്താക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ല. ഐ പി എല്ലില്‍ സീനിയര്‍ താരങ്ങളുമായി ഗൗതം ഗംഭീര്‍ വഴക്കിലേര്‍പ്പെട്ടിരുന്നു. അതുമാത്രമല്ല ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഗുഡ് ബുക്കിലും ഇടമില്ലാത്ത കളിക്കാരനാണ് ഗൗതം.

എന്നാല്‍ ഐ പി എല്‍ സീസണിലെ മിന്നുന്ന ഫോമാണ് ദിനേശ് കാര്‍ത്തിക്കിനും രോഹിത് ശര്‍മയ്ക്കും വിനയ്കുമാറിനും ടീമിലേക്ക് വിളി വരാനുള്ള കാരണം. മുംബൈ ഇന്ത്യന്‍സിന്റെ കളിക്കാരായ ദിനേശ് കാര്‍ത്തിക്കും രോഹിത ശര്‍മയുമാണ് സീസണില്‍ ഫ്രാഞ്ചൈസിയുടെ ഉയര്‍ന്ന റണ്‍വേട്ടക്കാര്‍. ബാംഗ്ലൂരിന്റെ സ്‌ട്രൈക്ക് ബൗളറാണ് മീഡിയം പേസറായ വിനയ് കുമാര്‍.

ഇംഗ്ലണ്ടിലാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് നടക്കുന്നത്. പതിനഞ്ചംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഇര്‍ഫാന് പുറമേ ഫാസ്റ്റ് ബൗളര്‍മാരായി ടീമിലുള്ളത്. ക്യാപ്റ്റന്‍ ധോണിക്കൊപ്പം റെയ്‌ന, കോലി, ജഡേജ, രോഹിത്, കാര്‍തിക് എന്നിവരും മധ്യനിരയിലെത്തും. മുരളി വിജയിനൊപ്പം ശിഖര്‍ ധവാനായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.

English summary
Yuvraj Singh and Goutam Gambhir axed from Indian Cricket Team for Champions Trophy Cricket tournament.
പ്രതികരണം എഴുതൂ