Englishहिन्दीಕನ್ನಡதமிழ்తెలుగు

ചെന്നൈയും ബാംഗ്ലൂരും അടിച്ചുതകര്‍ക്കുന്നു

Posted by:
Updated: Monday, April 29, 2013, 11:14 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ഐ പി എല്‍ ക്രിക്കറ്റിന്റെ ആറാം സീസണ്‍ അതിന്റെ പാതിവഴിയിയോളം എത്തിക്കഴിഞ്ഞു. ചെന്നൈയും ബാംഗ്ലൂരും പോയന്റ് പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്ന ഐ പി എല്ലില്‍ ദില്ലിയെയും കൊല്‍ക്കത്തയും പോലുള്ള ടീമുകളുടെ അവിശ്വസനീയ തകര്‍ച്ചയാണ് കാണുന്നത്. മുംബൈയും രാജസ്ഥാനും അടക്കമുള്ള മറ്റു ടീമുകള്‍ പതിവുകളി തടുരുകയാണ്. ഐ പി എല്‍ ടീമുകളുടെ പ്രകടനങ്ങളിലേക്ക്.

മുന്‍ചാമ്പ്യന്മാരായ ചെന്നൈ ആണ് പോയന്റ് നിലയില്‍ ഒന്നാമത്. ക്യാപ്റ്റന്‍ ധോണി മുന്നില്‍ നിന്നു നയിക്കുന്ന ചെന്നൈയുടെ ശക്തികേന്ദ്രം ഓസീ താരം മൈക് ഹസിയും വെസ്റ്റിന്ത്യന്‍ ബ്രാവോയുമാണ്. രണ്ടാം സ്ഥാനത്തുള്ള ബാംഗ്ലൂരാവട്ടെ ക്രിസ് ഗെയ്ല്‍ എന്ന ഒറ്റയാന്റെ തോളിലാണ്. വിരാട് കോലിയും ഡിവില്ലിയേഴ്‌സും ഫോമിലാണെങ്കിലും ക്രിസ് ഗെയിലിന്റെ പരാജയം അവരെ കടുത്ത് ബാധിക്കുന്ന കാഴ്ചയാണ് മുംബൈയ്‌ക്കെതിരെ കണ്ടത്.

ചെന്നൈയും ബാംഗ്ലൂരും അടിച്ചുതകര്‍ക്കുന്നു

ദ്രാവിഡ് നയിക്കുന്ന രാജസ്ഥാനാകട്ടെ ഷെയ്്ന്‍ വാട്‌സന്റെ തകര്‍പ്പന്‍ ഫോം തുണയാകുന്നു. ഫോക്‌നറുടെ ബോളിംഗും യുവനിരയുടെ ഊര്‍ജ്ജവും രാജസ്ഥാന് മുതല്‍ക്കൂട്ടാണ്. ടൂര്‍ണമെന്റ് ഫേവറിറ്റുകളാണ് കരുത്തരായ മുംബൈ. എന്നാല്‍ ആരോടും ജയിക്കും ആരോടും തോല്‍ക്കും എന്ന നിലയിലാണ് ടീം. പോണ്ടിംഗ് മാറി രോഹിത് ശര്‍മ ക്യാപ്റ്റനായതോടെ ഭാഗ്യം വരും എന്ന പ്രതീക്ഷയിലാണ് മുംബൈ ടീം.

കൊല്‍ക്കത്തയാണ് സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീം. ഗംഭീറും കാലിസും ബ്രെ്റ്റ് ലീയും പത്താനും ഉണ്ടായിട്ടും ചാമ്പ്യന്മാര്‍ക്ക് ഒരു ചലനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭാഗ്യത്തിന്റെ ചിലവില്‍ കുറച്ച് കളികള്‍ ജയിച്ച ഹൈദരാബാദും പഞ്ചാബും അവസാന നാലിലെത്താമെന്ന പ്രതീക്ഷ ശക്തമാണ്. ദില്ലിയും പുനെയുമാകട്ടെ ആ പ്രതീക്ഷ പോലും ഏകദേശം അവസാനിച്ച മട്ടാണ്.

Story first published:  Monday, April 29, 2013, 11:06 [IST]
English summary
Chennai leads the point table in IPL6. Bangalore and Mumbai are looks like favorites at the IPL half way stage.
പ്രതികരണം എഴുതൂ