Englishहिन्दीಕನ್ನಡதமிழ்తెలుగు

ഗെയ്‌ലിനെ അടക്കി; മുംബൈ ബാംഗ്ലൂരിനെ തകര്‍ത്തു

Posted by:
Updated: Sunday, April 28, 2013, 10:50 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ക്രിസ് ഗെയിലിന്റെ ബാറ്റിംഗ് വെടിക്കെട്ട് കാണാന്‍ കാത്തിരുന്നവര്‍ കണ്ടത് മുംബൈ ഇന്ത്യന്‍സിന്റെ എണ്ണം പറഞ്ഞ ഫാസ്റ്റ് ബൗളിംഗ് കരുത്ത്. ലസിത് മലിംഗയും മിച്ചല്‍ ജോണ്‍സണും നടത്തിയ കണിശമായ ഫാസ്റ്റ് ബൗളിംഗ് ആക്രമണത്തില്‍ സാക്ഷാല്‍ ക്രിസ് ഗെയ്ല്‍ നിശബ്ദനായപ്പോള്‍ ബാംഗ്ലൂരിനെതിരെ മുംബൈയ്ക്ക് 58 റണ്‍സിന്റെ കൂറ്റന്‍ വിജയം. നിശ്ചിത 20 ഓവറില്‍ 194 റണ്‍സെടുത്ത മുംബൈയ്‌ക്കെതിരെ വെറും 136 വരെയെത്താനേ ബാംഗ്ലൂരിന് കഴിഞ്ഞുള്ളൂ.

ശനിയാഴ്ച നടന്ന ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് എട്ട് വിക്കറ്റിന് ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ചു. ജയിക്കാന്‍ 145 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് ഷെയ്ന്‍ വാട്‌സന്‍ പുറത്താകാതെ നേടിയ 98 റണ്‍സാണ് കരുത്തായത്. 20 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ഫോക്‌നറാണ് മാന്‍ ഓഫ് ദ മാച്ച്. വിജയത്തോടെ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ മൂന്നാമതെത്തി.

ഗെയ്‌ലിനെ അടക്കി; മുംബൈ ബാംഗ്ലൂരിനെ തകര്‍ത്തു

രണ്ടാം കളിയില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഏത് സ്‌കോറും പിന്തുടരാന്‍ തങ്ങള്‍ക്ക് കഴിയും എന്നായിരുന്നു ഇതിന് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കോലിയുടെ മറുപടി. എന്നാല്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ച സച്ചിനും സ്മിത്തും പൊള്ളാര്‍ഡും കാര്‍ത്തികും ചേര്‍ന്ന് 194 എന്ന കൂറ്റന്‍ സ്‌കോറാണ് മുംബൈയ്ക്ക് സമ്മാനിച്ചത്.

അച്ചടക്കത്തോടെ പന്തെറിഞ്ഞ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പിന്നാലെ ആറാം ഓവറില്‍ രംഗത്തെത്തിയ ഹര്‍ഭജന്‍ സിംഗാണ് ഗെയ്‌ലിനെ പുറത്താക്കി കളി തിരിച്ചത്. തുടര്‍ന്ന് ഒരോവറില്‍ കോലിയെയും ഡിവില്ലിയേഴ്‌സിനെയും പുറത്താക്കി യുവ ഫാസ്റ്റ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണി ബാംഗ്ലൂരിന്റെ നടുവൊടിച്ചു. അര്‍ദ്ധസെഞ്ചുറിയും രണ്ട് വിക്കറ്റുമായി ഡ്വെയ്ന്‍ സ്മിത്ത് കളിയിലെ കേമനായി.

Story first published:  Sunday, April 28, 2013, 10:16 [IST]
English summary
Mumbai Indians beat heavy weights Bangalore Royal Challengers Bangalore in IPL6.
പ്രതികരണം എഴുതൂ