Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിന് പിറന്നാള്‍ മധുരം; മുംബൈയ്ക്ക് വിജയം

Posted by:
Updated: Thursday, April 25, 2013, 10:16 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: സുനില്‍ നരെയ്‌ന്റെ ഒരു ടോപ് ക്ലാസ് ഓഫ് കട്ടറില്‍ ക്ലീന്‍ ബൗള്‍ഡായെങ്കിലും ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറിന് ടീമിന്റെ വക ഉജ്വലമായ പിറന്നാള്‍ സമ്മാനം. സച്ചിന്റെ പിറന്നാള്‍ ദിനത്തില്‍ കൊല്‍ക്കത്തയെ അവരുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ അഞ്ച് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കൊത്ത ആറ് വിക്കറ്റിന് 159 റണ്‍സെടുത്തു. അവസാനപന്ത് ബാക്കിനില്‍ക്കേ മുംബൈ വിജയം കാണുകയായിരുന്നു.

ഫോമിലില്ലാത്ത ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെ കരക്കിരുത്തിയ മുംബൈയെ രോഹിത് ശര്‍മയാണ് നയിച്ചത്. ക്യാപ്റ്റന് അതിസാഹസികതയൊന്നും ആവശ്യമില്ലാതെ മുന്നോട്ടുകൊണ്ടുപോകാവുന്ന മുംബൈ ലൈനപ്പിനെ അച്ചടക്കത്തോടെ രോഹിത് നയിച്ചുകയറ്റി. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷമാണ് മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുന്നത്. പോണ്ടിംഗിന് പകരം ഓപ്പണിംഗിന് സ്മിത്തിനെ നിയോഗിച്ച നീക്കവും ഫലം കണ്ടു. 62 റണ്‍സോടെ സ്മിത്ത് മാന്‍ ഓഫ് ദ മാച്ചുമായി.

സച്ചിന് പിറന്നാള്‍ മധുരം; മുംബൈയ്ക്ക് വിജയം

തന്റെ ആദ്യ ഓവറില്‍ സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കി തുടങ്ങിയ സുനില്‍ നരേന് മുന്നില്‍ മുംബൈ ശരിക്കും പതറി. എന്നാല്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് കളിച്ച രോഹിതും പക്വതയോടെ ബാറ്റ് ചെയ്ത പൊള്ളാര്‍ഡും ടീമിനെ വിജയവഴിയിലെത്തിച്ചു. അവസാന ഓവറില്‍ 11 റണ്‍സ് വേണം എന്ന നിലയില്‍ പൊള്ളാര്‍ഡ് പുറത്തായെങ്കിലും കൂറ്റന്‍ സിക്‌സുമായി ഹര്‍ഭജനും ബൗണ്ടറിയോടെ അമ്പാട്ടി റായുഡുവും മുംബൈയുടെ വിജയം ഉറപ്പിച്ചു.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് യൂസഫ് പത്താന്‍ മിന്നല്‍ തുടക്കമാണ് നല്‍കിയത്. ഹര്‍ഭജന്‍ എറിഞ്ഞ ആദ്യ ഓവറില്‍ 26 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചുകൂട്ടിയത്. എന്നാല്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഓജയും മലിംഗയും ജോണ്‍സനും കൊല്‍ക്കത്തയെ പിടിച്ചുനിര്‍ത്തുകയായിരുന്നു. പോയന്റ് നിലയില്‍ മുംബൈ ആറും കൊല്‍ക്കത്ത ഏഴും സ്ഥാനത്ത് തുടരുന്നു.

Story first published:  Thursday, April 25, 2013, 10:11 [IST]
English summary
Sachin celebrates birthday as Mumbai Indians beat Kolkota Knight Riders in IPL6
പ്രതികരണം എഴുതൂ