Englishहिन्दीಕನ್ನಡதமிழ்తెలుగు

ബാറ്റിംഗ് വെടിക്കെട്ടേ നിന്റെ പേരോ ക്രിസ് ഗെയ്ല്‍?

Posted by:
Published: Wednesday, April 24, 2013, 10:01 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: വെടിക്കെട്ട് വെടിക്കെട്ട് എന്ന് പറഞ്ഞ് കണ്ടതെല്ലാം വെറും സാമ്പിളുകള്‍ മാത്രമായിരുന്നു. ചൊവ്വാഴ്ച ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ക്രിസ് ഗെയ്ല്‍ നടത്തിയതായിരുന്നു യഥാര്‍ത്ഥ വെടിക്കെട്ട്. വെറും 30 പന്തുകളില്‍ നിന്നാണ് ഗെയ്ല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ആകെ 66 പന്തില്‍ 175 റണ്‍സ്. അതില്‍ 17 സിക്‌സറും 13 ബൗണ്ടറികളും. ഗെയ്ല്‍ തകര്‍ത്താടിയ കളിയില്‍ പൂനെയെ ബാഗ്ലൂര്‍ ജയിച്ചത് 130 റണ്‍സിനാണ്.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത നിമിഷത്തെ പുനെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ശപിക്കുന്നുണ്ടാകണം. അതുമാതിരി അക്രമ ബാറ്റിംഗാണ് ക്രിസ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. പുനെയുടെ ബൗളര്‍മാര്‍ക്ക് മാത്രമല്ല ബാംഗ്ലൂരിന്റെ ചിയര്‍ഗേള്‍സിനും തിരക്കുപിടിച്ച ദിവസമായിരുന്നു ചൊവ്വാഴ്ച. അവസാന ഓവറുകളില്‍ 3 പന്തില്‍ 31 റണ്‍സോടെ ഡിവില്ലിയേഴ്‌സും തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ റെക്കോര്‍ഡ് സ്‌കോറിലെത്തി.

ബാറ്റിംഗ് വെടിക്കെട്ടേ നിന്റെ പേരോ ക്രിസ് ഗെയ്ല്‍?

ട്വന്റി -20 ക്രിക്കറ്റിലെ ഏറ്റവും വേഗം കൂടിയ സെഞ്ചുറിയാണ് ക്രിസ് ഗെയ്ല്‍ അടിച്ചെടുത്തത്. 34 പന്തില്‍ സെഞ്ചുറിയടിച്ച ഓസീ താരം സൈമണ്ട്‌സിന്റെ പേരിലായിരുന്നു ഇതുവരെയുള്ള ലോക റെക്കോര്‍ഡ്. ഐ പി എല്ലിലെ വേഗം കൂടിയ സെഞ്ചുറിയെന്ന യൂസഫ് പത്താന്റെ റെക്കോര്‍ഡും ഗെയ്ല്‍ പഴങ്കഥയാക്കി. വെറും പതിനേഴ് പന്തിലാണ് ഗെയ്ല്‍ അര്‍ദ്ധസെഞ്ചുറിയിലെത്തിയത്. അടുത്ത 50 റണ്‍സ് വന്നതാകട്ടെ കേവലം 17 പന്തില്‍ നിന്നും.

മറുപടി ബാറ്റിംഗിനിറങ്ങിയ പുനെയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കൂറ്റന്‍ സ്‌കോറിന് മുന്നില്‍ പകച്ചുപോയ അവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ബൗളിംഗിനെത്തിയപ്പോഴും ഗെയ്ല്‍ മോശമാക്കിയില്ല. അഞ്ച് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ്. മാന്‍ ഓഫ് ദ മാച്ച് ആരെന്ന ചോദ്യമേ ഉയര്‍ന്നിരുന്നില്ല എന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.

English summary
Chris Gayle scored fastest century as Bangalore Royal Challengers beat Pune in IPL6,
പ്രതികരണം എഴുതൂ