Englishहिन्दीಕನ್ನಡதமிழ்తెలుగు

ചെന്നൈയില്‍ വെടിക്കെട്ട്; രാജസ്ഥാന്‍ തോറ്റു

Posted by:
Published: Tuesday, April 23, 2013, 11:39 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചെന്നൈ: തൃശ്ശൂര്‍പ്പൂരത്തിന്റെ ദിവസം തുടങ്ങിയ ഐ പി എല്‍ ക്രിക്കറ്റിലെ വെടിക്കെട്ട് അടി തുടരുകയാണ്. സീസണിലെ ആദ്യ സെഞ്ചുറിയുമായി രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരം ഷെയ്ന്‍ വാട്‌സന്‍ തുടക്കം കുറിച്ച വെടിക്കെട്ടിന് അതേ നാണയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മറുപടി. 186 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തി രാജസ്ഥാന്‍ റോയല്‍സിനെ ആറ് വിക്കറ്റിനാണ് ചെന്നൈ തോല്‍പ്പിച്ചത്.

ടോസ് നേടി രാജസ്ഥാനെ ബാറ്റിംഗിന് വിട്ട ധോണിയുടെ തീരുമാനം പിഴച്ചുപോയി എന്ന തോന്നലായിരുന്നു ആദ്യ ഇന്നിംഗ്‌സ് നല്‍കിയത്. സിക്‌സുകളും ബൗണ്ടറികളും നിരന്തരം പറത്തി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഷെയന്‍ വാട്‌സനാണ് രാജസ്ഥാന്റെ ഇന്നിംഗ്‌സിന് നെടുന്തൂണായത്. ഒന്നാം വിക്കറ്റില്‍ അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം വാട്‌സണ്‍ 71 റണ്‍സ്് അടിച്ചൂകൂട്ടി. 36 റണ്‍സോടെ അവസാന ഓവറുകളില്‍ സ്റ്റുവര്‍ട്ട് ബിന്നിയും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.

ചെന്നൈയില്‍ വെടിക്കെട്ട്; രാജസ്ഥാന്‍ തോറ്റു

എന്നാല്‍ വന്‍ സ്‌കോറുകള്‍ പിന്‍തുടരുന്നതില്‍ മിടുക്കന്മാരായ ചെന്നൈയ്ക്ക് മുന്നില്‍ ഈ ലക്ഷ്യം മതിയായില്ല. തുടക്കം മുതലേ റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തിയ ചെന്നൈ മൈക്ക് ഹസിയുടെയും സുരേഷ് റെയ്‌നയുടെയും കരുത്തിലാണ് വിജയം കണ്ടെത്തിയത്. അവസാന ഓവറില്‍ 11 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ ആറ് വിക്കറ്റും ഒരു പന്തും ശേഷിക്കേ വിജയം കണ്ടു. 88 റണ്‍സെടുത്ത മൈക്ക ഹസിയാണ് മാന്‍ ഓഫ് ദ മാച്ച്.

English summary
Chennai Super Kings beat Rajasthan Royals for six wickets in IPL6.
പ്രതികരണം എഴുതൂ