Englishहिन्दीಕನ್ನಡதமிழ்తెలుగు

സര്‍ ജഡേജ 14പന്തില്‍ 36; ചെന്നൈ തടികാത്തു

Posted by:
Published: Sunday, April 21, 2013, 15:02 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: 14 പന്തില്‍ മൂന്ന് സിക്‌സറും അത്രതന്നെ ബൗറിയും പറത്തി സര്‍ രവീന്ദ്ര ജഡേജ അടിച്ചുകൂട്ടിയ 36 റണ്‍സിന്റെ പിന്‍ബലത്തില്‍ ചെന്നൈ തടി കാത്തു. കൊല്‍ക്കത്തയ്‌ക്കെതിരെ 27 പന്തില്‍ 49 റണ്‍സ് വേണമെന്ന നിലയില്‍ ക്രീസിലെത്തിയ ജഡ്ഡു വിജയറണ്‍ നേടുമ്പോള്‍ അഞ്ച് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കി.

നേരത്തെ മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതാണ് കൊല്‍ക്കത്തയ്ക്ക് വിനയായത്. കേവലം 119 റണ്‍സ് നേടാനേ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞുള്ളൂ. ഓപ്പണര്‍മാരായ ഗംഭീറും യൂസഫ് പത്താനും മിന്നുന്ന തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയത്. എന്നാല്‍ കാലിസ് പൂജ്യത്തിനും മോര്‍ഗന്‍ ര് റണ്‍സിനും പുറത്തായത് കൊല്‍ക്കത്തയ്ക്ക് കനത്ത ആഘാതമായി.

സര്‍ ജഡേജ 14പന്തില്‍ 36; ചെന്നൈ തടികാത്തു

എളുപ്പത്തില്‍ ജയിക്കാമെന്ന ചെന്നൈ പ്രതീക്ഷകളെ സുനില്‍ നരെയ്‌നും സേനാനായകെയും കൂടി കറക്കിവീഴ്ത്തുകയായിരുന്നു. 15.3 ഓവറില്‍ കേവലം 71 റണ്‍സിലെത്തുന്നതിനിടെ ചെന്നൈയ്ക്ക് മുന്‍നിരയിലെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീടായിരുന്നു സര്‍ ജഡേജയുടെ വിസ്മയം. മൂന്ന് വിക്കറ്റും 36 റണ്‍സുമായി ജഡേജ മാന്‍ ഓഫ് ദ മാച്ചുമായി.

മറ്റൊരു മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.

English summary
Ravindra Jadeja stats as Chennai beat Kolkota for five wickets in IPL6.
പ്രതികരണം എഴുതൂ