Englishहिन्दीಕನ್ನಡதமிழ்తెలుగు

മതിലിടിക്കാന്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാനില്‍

Posted by:
Published: Wednesday, April 17, 2013, 13:27 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മതിലിടിക്കാന്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാനില്‍
 

ജയ്പൂര്‍: ലോകത്തെ ഏറ്റവും ഉറപ്പുള്ള മതിലിടിച്ചുവേണം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സിന് ഐ പി എല്ലില്‍ ബുധനാഴ്ച രണ്ട് പോയന്റ് സ്വന്തമാക്കാന്‍. അതെ, രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്പൂര്‍ കോട്ട കാക്കുന്നത് സാക്ഷാല്‍ രാഹുല്‍ ദ്രാവിഡാണ്, ലോക ക്രിക്കറ്റിലെ ഏറ്റവും ഉറപ്പുള്ള വന്‍മതില്‍. ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിക്കാനാവും എന്ന പ്രതീക്ഷയിലാണ് രാഹുലും കൂട്ടരും.

സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മണ്‍, കുംബ്ലെ എന്ന ബിഗ് ഫൈവില്‍ കളിക്കളത്തില്‍ സജീവമായുള്ളത് സച്ചിനും ദ്രാവിഡും മാത്രമാണ്. അതുകൊണ്ടുതന്നെ മത്സരഫലം എന്തായാലും ഇരുവരും മാറ്റുരക്കുന്ന ബുധനാഴ്ചത്തെ കളി പൊടിപൊടിക്കും എന്നുറപ്പാണ്. താരപ്പൊലിമ കുറവാണെങ്കിലും യുവത്വവും പരിചയസമ്പത്തും ഒരുമിക്കുന്ന ടീം ഗെയിമാണ് രാജസ്ഥാന്റെ ബലം. മുന്നില്‍ നിന്നു നയിക്കുന്ന ദ്രാവിഡും വാട്‌സനും രഹാനെയും ഹോഡ്ജും കളിജയിക്കാന്‍ പോന്നവരാണ്.

ബാറ്റിംഗിലും ബൗളിംഗിലും ഒുപോലെ വിനാശകാരികളാണ് മുംബൈ ഇന്ത്യന്‍സ്. ദിനേശ് കാര്‍ത്തിക്, രോഹിത് ശര്‍മ, സച്ചിന്‍, പൊള്ളാര്‍ഡ് എന്നിവരെല്ലാം മികച്ച ടച്ചിലാണ്. ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ ഫോമാണ് ഇന്ത്യന്‍സിനെ അലട്ടുന്ന ഒരു ഘടകം. ബൗളിംഗില്‍ മലിംഗയും ജോണ്‍സനും ഹര്‍ഭജന്‍- ഓജ സ്പിന്‍ സഖ്യവും മുംബൈയ്ക്ക് മികച്ച സാധ്യതകളാണ് നല്‍കുന്നത്.

സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം. ഇന്ന് ജയിച്ചാല്‍ എട്ട് പോയന്റോടെ മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും. ഐ പി എല്ലിലെ ആദ്യമത്സരത്തില്‍ പൂനെ വാരിയേഴ്‌സ് സണ്‍റൈസസ് ഹൈദരാബാദിനെ നേരിടും.

English summary
Mumbai Indians will take Rajasthan Royals in Jaipur today in IPL6.
പ്രതികരണം എഴുതൂ