Englishहिन्दीಕನ್ನಡதமிழ்తెలుగు

ചെന്നൈ കിംഗ്‌സിനെ പുനെ അടിച്ചുപരത്തിയതിങ്ങനെ

Posted by:
Published: Tuesday, April 16, 2013, 12:56 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചെന്നൈ: പുലിമടയില്‍ചെന്ന് പുലികളെ വീഴ്ത്തി എന്ന് പറഞ്ഞത് പോലെയായിരുന്നു തിങ്കളാഴ്ച പുനെ വാരിയേഴ്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തകര്‍ത്തുവിട്ടത്. വെടിക്കെട്ട് വീരന്മാരായ ചെന്നൈയെ അതേ നാണയത്തില്‍ അടിച്ചുപരത്തിയാണ് പുനെ 24 റണ്‍സിന് ചെന്നൈയെ തോല്‍പ്പിച്ചുവിട്ടത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പുനെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടിയായി ചെന്നൈയ്ക്ക് എട്ടുവിക്കറ്റിന് 135 ലെത്താനേ കഴിഞ്ഞുള്ളൂ.

ചെന്നൈ കിംഗ്‌സിനെ പുനെ അടിച്ചുപരത്തിയതിങ്ങനെ

തുടക്കം മുതല്‍ അടിച്ചുകളിച്ച ആരോണ്‍ ഫിഞ്ചാണ് പുനെയ്ക്ക് മിന്നുന്ന തുടക്കം നല്‍കിയത്. മറുവശത്ത് ഉത്തപ്പ തണുത്തുപോയെങ്കിലും ഫിഞ്ച് ബൗണ്ടറികള്‍ പറത്തിക്കൊണ്ടേയരുന്നു. അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തി സ്റ്റീവന്‍ സ്മിത്ത് പൂനെയെ മാന്യമായ സ്‌കോറിലെത്തിച്ചു. ക്യാപ്റ്റന്‍ മാത്യൂസിന് ചെന്നൈയില്‍ കളിക്കാന്‍ വിലക്കുള്ളതുകൊണ്ട് മാത്രം ടീമിലെത്തിയ സ്മിത്ത് ടീമിന്റെ വിജയശില്‍പിയായി.

മറുപടി ബാറ്റിംഗില്‍ എത്ര വലിയ സ്‌കോറും അടിച്ചെടുക്കാമെന്ന ചെന്നൈയുടെ ആത്മവിശ്വാസം തുടക്കത്തിലേ തകര്‍ന്നു. ആദ്യ ഓവറില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ഓപ്പണര്‍ അനിരുദ്ധയെ മടക്കി. മുരളി വിജയും രവീന്ദ്ര ജഡേജയും ബദരീനാഥും മാത്രമാണ് ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റന്‍ ധോണിയും കൂറ്റനടിക്കാരന്‍ മോര്‍ക്കലും തീര്‍ത്തും നിശബ്ദരായിപ്പോയി.

English summary
Pune Worriers beat Chennai Super Kings for 24 runs in IPL6.
പ്രതികരണം എഴുതൂ