Englishहिन्दीಕನ್ನಡதமிழ்తెలుగు

മലയാളിത്തിളക്കത്തില്‍ രാജസ്ഥാന്റെ വിജയം

Posted by:
Published: Monday, April 15, 2013, 11:45 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്നലെ മലയാളികളുടെ ദിവസമായിരുന്നു. പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റിന് കളി ജയിച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് കേരള താരങ്ങളായ എസ് ശ്രീശാന്തും സഞ്ജു സാംസണുമാണ്. ആദ്യം ബൗള്‍ ചെയ്ത രാജസ്ഥാന് വേണ്ടി പഞ്ചാബ് ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റിന്റെ അടക്കം രണ്ട് വിക്കറ്റുകളാണ് ശ്രീ എറിഞ്ഞിട്ടത്. നാല് വിക്കറ്റ് നഷ്ടപ്പെട്ട് ടീം പതറുമ്പോള്‍ ക്രീസിലെത്തിയ സഞ്ജു 27 റണ്‍സെടുത്ത് രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമത്തെ ഓവറില്‍ത്തന്നെ കൂറ്റനടിക്കാരന്‍ ഗില്ലിയെ ത്രിവേദിയുടെ കൈകളിലെത്തിച്ച് ശ്രീശാന്ത് ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചു. ഡേവിഡ് ഹസി ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാര്‍ ആരും താളം കണ്ടെത്താത്ത കളിയില്‍ പഞ്ചാബ് 18.5 ഓവറില്‍ 124 റണ്‍സിന് എല്ലാവരും പുറത്തായി.

മലയാളിത്തിളക്കത്തില്‍ രാജസ്ഥാന്റെ വിജയം

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വാട്‌സന്‍ മിന്നുന്ന തുടക്കമാണ് നല്‍കിയത്. എന്നാല്‍ വാട്‌സന് പിന്നാലെ ദ്രാവിഡും ബിന്നിയും പുറത്തായതോടെ ടീം തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ ഹോഡ്ജിന് ശേഷം ക്രീസിലെത്തിയ സഞ്ജു മനോഹരമായി ബാറ്റിംഗിലൂടെ വിജയം ഉറപ്പിച്ചു. അവസാന ഓവറില്‍ പീയൂഷ് ചൗളയെ ബൗണ്ടറി കടത്തി ടീമിന്റെ വിജയറണ്‍ കുറിച്ചതും സഞ്ജുവാണ്. മൂന്ന് ക്യാച്ചും ഒരു റണ്‍ഔട്ടും സഞ്ജുവിന്റെ വകയായി ഉണ്ടായിരുന്നു.

മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്ത ഹദൈരാബാദ് സണ്‍റൈസേഴ്‌സിനെ 48 റണ്‍സിന് തോല്‍പിച്ചു. 53 റണ്‍സെടുത്ത ഗൗതം ഗംഭീറാണ് കളിയിലെ കേമന്‍.

English summary
Rajasthan Royals beat Punjab Kings XI as Kerala players performed well in IPL6.
പ്രതികരണം എഴുതൂ