Englishहिन्दीಕನ್ನಡதமிழ்తెలుగు

ഐപിഎല്ലില്‍ ഇന്ന് മുംബൈ - പുനെ പോരാട്ടം

Posted by:
Published: Saturday, April 13, 2013, 13:15 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറും യുവരാജ് സിംഗും തമ്മിലുളള സ്‌നേഹബന്ധം വളരെ പ്രശസ്തമാണ്. സച്ചിന്റെ കടുത്ത ആരാധനാണ് യുവരാജ്. അതുപോലെ യുവരാജിനെ സച്ചിനും വലിയ സ്‌നേഹമാണ്. ലണ്ടനില്‍ കാന്‍സര്‍ ചികിത്സയ്ക്കിടെ സച്ചിന്‍ യുവരാജിനെ സന്ദര്‍ശിച്ചതും മറ്റും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്ന് ഐ പി എല്ലില്‍ ഇരുവരും പരസ്പരം തോല്‍പിക്കാന്‍ വേണ്ടിയാണ് ഇറങ്ങുന്നത്.

ഐ പി എല്ലിലെ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഹോം ഗ്രൗണ്ടില്‍ ഇന്ന് എതിരാളി മുംബൈ ഇന്ത്യന്‍സാണ്. വിജയപരമ്പര തുടരാനുറച്ചാണ് ഇന്ന് ഇരുടീമുകളും കളത്തിലിറങ്ങുന്നത് എന്നതില്‍ സംശയം വേണ്ട. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനാണ് നേരിയ മുന്‍തൂക്കം. സച്ചിനും പോണ്ടിംഗുമടങ്ങിയ ഓപ്പണിംഗ് ഫോമിലല്ലെങ്കിലും മധ്യനിരയുടെ മിന്നുന്ന ബാറ്റിംഗ് വെടിക്കെട്ടാണ് നടത്തുന്നത്.

ഐപിഎല്ലില്‍ ഇന്ന് മുംബൈ - പുനെ പോരാട്ടം

ആദ്യമത്സരത്തില്‍ ബാംഗ്ലൂരിനോട് രണ്ട് റണ്‍സിന് തോറ്റ മുംബൈ പിന്നീട് ചെന്നൈ കിംഗ്‌സിനെയും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയുമാണ് തോല്‍പ്പിച്ചത്. സച്ചിന്‍ ഇനിയും ഫോമില്‍ എത്തിയിട്ടില്ല. ക്യാപ്റ്റന്‍ പോണ്ടിംഗിന് ബാറ്റ് കൊണ്ട് പലതും തെളിയിക്കാനുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ ദിനേശ് കാര്‍ത്തിക്കിന്റഎ അവിശ്വസനീയ ബാറ്റിംഗ് ഫോമാണ് മുംബൈയ്ക്ക് മൈലേജ് നല്‍കുന്നത്. രോഹിത് ശര്‍മയും പോളാര്‍ഡും നന്നായി കളിക്കുന്നു. മലിംഗ നയിക്കുന്ന ബോളിംഗിലും മുംബൈയക്ക് വിശ്വസിക്കാം.

മറുവശത്ത് ആദ്യ രണ്ടുകളികളും തോറ്റ പുനെ, അവസാനമത്സരത്തില്‍ രാജസ്ഥാനെ കീഴടക്കിയാണ് ആറാം ഐപിഎല്ലില്‍ അക്കൗണ്ട് തുറന്നത്. യുവരാജ് സിംഗ് ഫോമിന്റെ സൂചനകള്‍ നല്‍കുന്നതും ഓപ്പണിംഗില്‍ ഫിഞ്ചും ഉത്തപ്പയും ശോഭിക്കുന്നതും പുനെയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. രാജസ്ഥാനോട് തോറ്റിരുന്നെങ്കില്‍ ക്യാപ്റ്റന്‍ മാത്യൂസിന്റെ ഭാവി അത്ര ശോഭനമാകുമായിരുന്നില്ല എന്നാണ് ഐ പി എല്‍ ഗോസിപ്പുകോളങ്ങളില്‍ കേള്‍ക്കുന്നത്.

English summary
Sachin's Mumbai Indians and Yuvaraj's Pune will face together in IPL6 in Mumbai.
പ്രതികരണം എഴുതൂ