Englishहिन्दीಕನ್ನಡதமிழ்తెలుగు

ബാംഗ്ലൂരിന് വിജയം; ഗംഭീറിനും കോലിക്കും താക്കീത്

Posted by:
Published: Friday, April 12, 2013, 12:25 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: ഐ പി എല്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ ഗൗതം ഗംഭീറിനും വിരാട് കോലിക്കും താക്കീത്. കളിക്കളത്തില്‍ പരസ്പരം വഴക്കടിച്ചതിനാണ് ബാംഗ്ലൂരിന്റെയും കൊല്‍ക്കത്തയുടെയും ക്യാപ്റ്റന്മാരായ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് താക്കീത് കിട്ടിയത്. റോയല്‍ ചാലഞ്ചേഴ്‌സിന്റെ ബാറ്റിംഗിനിടെയായിരുന്നു ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്.

കൊല്‍ക്കത്തയ്‌ക്കെതിരെ സ്‌കോര്‍ പിന്തുടരുകയായിരുന്ന ബാംഗ്ലൂര്‍ ഇന്നിംഗ്‌സിന്റെ പത്താം ഓവറിലായിരുന്നു സംഭവം. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന വിരാട് കോലി ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറിയില്‍ ഇയാന്‍ മോര്‍ഗന്‍ പിടികൂടി. എന്നാല്‍ കോലിയുടെ വിക്കറ്റാഘോഷിക്കാനായി ഓടിയെത്തിയ ക്യാപ്റ്റന്‍ ഗംഭീറിന് നേരെ കോലി നടന്നടുത്തു.

ബാംഗ്ലൂരിന് വിജയം; ഗംഭീറിനും കോലിക്കും താക്കീത്

തുടര്‍ന്ന് ഇരി ക്യാപ്റ്റന്മാരും തമ്മില്‍ വാക്കുതര്‍ക്കമായി. കൊല്‍ക്കത്തയുടെ ദില്ലി താരമായ ഓള്‍റൗണ്ടര്‍ രജത് ഭാട്ടിയയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ദില്ലിയുടെ താരങ്ങളാണ് ഇരുവരും. ഇന്ത്യന്‍ ടീമിലും ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. കളിക്കളത്തിലെ ചൂടന്‍ സ്വഭാവത്തിന് പേരുകേട്ട കളിക്കാരാണ് ഇരുവരും എന്ന പ്രത്യേകതയും ഉണ്ട്.

മത്സരത്തില്‍ ബാംഗ്ലൂര്‍ കൊല്‍ക്കത്തയെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ചു. ജയിക്കാന്‍ 155 റണ്‍സെടുക്കേണ്ടിയിരുന്ന റോയല്‍ ചാലഞ്ചേഴ്‌സ് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 85 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്രിസ് ഗെയ്‌ലും 35 റണ്‍െസെടുത്ത വിരാട് കോലിയുമാണ് ബാംഗ്ലൂരിന്റെ വിജയം വേഗത്തിലാക്കിയത്.

English summary
Royal Challenge Bangalore captain Virat Kohli and Kolkata captain Gautam Gamhir exchanged some words in the field.
പ്രതികരണം എഴുതൂ