Englishहिन्दीಕನ್ನಡதமிழ்తెలుగు

ഭാജി പിന്നില്‍ നിന്നും കുത്തിയെന്ന് ശ്രീശാന്ത്

Posted by:
Published: Friday, April 12, 2013, 15:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: കൊല്ലം അഞ്ചാറ് കഴിഞ്ഞിട്ടും ഹര്‍ഭജന്‍ സിംഗിന്റെ കൈച്ചൂട് ശ്രീശാന്തിന്റെ മുഖത്ത് നിന്നും മാഞ്ഞ ലക്ഷണമില്ല. അന്ന് ഹര്‍ഭജന്‍ തന്നെ തല്ലിയിട്ടില്ല എന്നാണ് കേരള ഫാസ്റ്റ് ബൗളറുടെ പുതിയ വെളിപ്പെടുത്തല്‍. തന്നെ കൈയ്യേറ്റം ചെയ്യാന്‍ ഹര്‍ഭജന്‍ നേരത്തെ നിശ്ചയിച്ചിരുന്നുവെന്നും പേടിച്ചിട്ടാണ് ഇത് ഇതുവരെ പറയാതിരുന്നതെന്നും ശ്രീശാന്ത് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലാണ് വെളിപ്പെടുത്തിയത്.

പിന്നില്‍ നിന്നും കുത്തുന്ന ആളാണ് ഹര്‍ഭജന്‍സിംഗ്. ടീമില്‍ നിന്നും പുറത്തായാലോ എന്ന് പേടിച്ചാണ് ഇതുവരെ ഒന്നും പറയാതിരുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഐ പി എല്‍ അധികൃതര്‍ പുറത്തുവിടണമെന്നും എന്താണ് സംഭവിച്ചത് എന്ന് ലോകം അറിയണമെന്നും താരം പറഞ്ഞു. കളി കഴിഞ്ഞ് ഹര്‍ഭജന് കൈ കൊടുക്കാന്‍ പോയപ്പഴേ ഹര്‍ഭജന്റെ മുഖത്ത് ദേഷ്യം ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

ഭാജി പിന്നില്‍ നിന്നും കുത്തിയെന്ന് ശ്രീശാന്ത്

കളി കഴിഞ്ഞ് ഹര്‍ഭജന് കൈ കൊടുക്കാന്‍ പോയ ശ്രീശാന്ത് െൈകകൊടുത്ത് പിരിയുമ്പോള്‍ ബാഡ് ലക്ക് എന്ന് പറഞ്ഞതാണ് ഭാജിയെ പ്രകോപിപ്പിച്ചത്. പിന്നീട് കണ്ടത് മുഖം പൊത്തി വികുമ്പിക്കരയുന്ന ശ്രീശാന്തിനെയാണ്. വിവാദങ്ങളുടെ ഒരു പരമ്പരയ്‌ക്കൊടുവില്‍ പ്രശ്‌നം ഇരുകൂട്ടരും പറഞ്ഞു തീര്‍ക്കുകയായിരുന്നു. എന്നാല്‍ താന്‍ വിചാരിച്ചിരുന്നെങ്കില്‍ ഭാജിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ തന്നെ അവസനിക്കുമായിരുന്നു എന്നാണ് ശ്രീ ഇപ്പോള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ - കൊല്‍ക്കത്ത മത്സരത്തിനിടെ വിരാട് കോലിയും ഗൗതം ഗംഭീറും ഉടക്കിയത് ശ്രീശാന്ത് - ഭാജി വഴക്ക് പോലെയാണെന്ന താരതമ്യങ്ങള്‍ നടക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങളുമായി ശ്രീ രംഗത്തെത്തിയത്. ഐ പി എല്ലില്‍ രാജസ്ഥാന്റെ താരമാണ് ശ്രീ ഇപ്പോള്‍. ഏപ്രില്‍ 17 ബുധനാഴ്ചയാണ് ഭാജിയുടെ മുംബൈയുമായി രാജസ്ഥാന്റെ മത്സരം.

English summary
Fast Bowler Sreesanth call Harbhajan Singh is cheat in micro blogging website Twitter,
പ്രതികരണം എഴുതൂ