Englishहिन्दीಕನ್ನಡதமிழ்తెలుగు

പഞ്ചാബിനെ ചെന്നൈ അടിച്ചുപരത്തി

Posted by:
Published: Thursday, April 11, 2013, 12:03 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

പഞ്ചാബിനെ ചെന്നൈ അടിച്ചുപരത്തി
മൊഹാലി: പഞ്ചാബിനെ അടിച്ചുപറത്തി ഐ പി എല്ലിലെ ആറാം സീസണില്‍ എം എസ് ധോണിക്കും ചെന്നൈ കിംഗ്‌സിനും രാജകീയ വിജയം. ആദ്യവിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ചെന്നൈ പത്ത് വിക്കറ്റിനാണ് ആദം ഗില്‍ക്രിസ്റ്റിന്റെ പഞ്ചാബ് കിംഗ്‌സിനെ നിശബ്ദരാക്കിയത്. 139 റണ്‍സിന്റെ വിജയലക്ഷ്യം തേടി ഇറങ്ങിയ ചെന്നൈ രണ്ടോവറും നാല് പന്തും ശേഷിക്കേ വിക്കറ്റൊന്നും കളയാതെ ലക്ഷ്യം കണ്ടു.

ചെന്നൈ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ കളിക്കാനിറങ്ങിയപ്പോള്‍ സാമ്യം പക്ഷേ പേരില്‍ മാത്രമായിരുന്നു. മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാനാവാതെ പോയ ബാറ്റ്‌സ്മാന്‍മാരാണ് പഞ്ചാബിനെ ചതിച്ചത്. 41 റണ്‍സെടുത്ത ഡേവിഡ് ഹസിയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ ഹസി പുറത്തായതോടെ പഞ്ചാബ് വിക്കറ്റുകള്‍ ചീട്ടുകൊട്ടാരം പോലെ വീണു. പത്തൊമ്പതാം ഓവറില്‍ 138 റണ്‍സിന് എല്ലാവരും പുറത്തായി.

മറുപടി ബാറ്റിംഗില്‍ ഏകപക്ഷീയമായിരുന്നു കാര്യങ്ങള്‍. മൈക് 54 പന്തില്‍ 86 ഉം മുരളി വിജയ് 50 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു. ഐ പി എല്‍ ആറാം സീസണിലെ ആദ്യ പത്ത് വിക്കറ്റ് വിജയമാണിത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ചെന്നൈ തോറ്റിരുന്നു.

English summary
Chennai Super Kings beat Punjab Kings XI for 10 wickets in IPL6,
പ്രതികരണം എഴുതൂ