Englishहिन्दीಕನ್ನಡதமிழ்తెలుగు

മിന്നും വിജയത്തോടെ മുംബൈ ഒന്നാമത്

Posted by:
Published: Wednesday, April 10, 2013, 10:19 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: വിരാട് കോലിയുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും എണ്ണം പറഞ്ഞ ട്വന്റി - 20 ഇന്നിംഗ്‌സുകളുടെ പിന്‍ബലത്തില്‍ ഐ പി എല്‍ ക്രിക്കറ്റില്‍ മുംബൈയ്ക്കും ബാംഗ്ലൂരിനും സ്വന്തം തട്ടകങ്ങളില്‍ മിന്നുന്ന വിജയം. ആദ്യമത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ 7 വിക്കറ്റിനാണ് തോല്‍പ്പിച്ചത്. മുംബൈ വാങ്കഡെയില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ പോണ്ടിംഗും കൂട്ടരും 44 റണ്‍സിന് കീഴടക്കി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് ആദ്യ ഓവറില്‍ റണ്ണെടുക്കും മുന്‍പേ പോണ്ടിംഗിനേയും ഒരു റണ്ണില്‍ സച്ചിനെയും നഷ്ടമായി. എന്നാല്‍ 48 പന്തില്‍ 14 ഫോറും രണ്ട് സിക്‌സറും പറത്തി 86 റണ്‍സ് വാരിയ ദിനേശ് കാര്‍ത്തിക്കും 50 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും അടക്കം 74 റണ്‍സെടുത്ത രോഹിത് ശര്‍മയും മുംബൈയെ വിജയതീരത്തെത്തിച്ചു.

മിന്നും വിജയത്തോടെ മുംബൈ ഒന്നാമത്

ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ ചെറുത്തുനിന്നത്. 37 പന്തില്‍ 61 റണ്‍സെടുത്ത വാര്‍ണര്‍ പുറത്തായതോടെ ഡല്‍ഹി പരാജയം സമ്മതിച്ചു. മൂന്ന് കളികളില്‍ നിന്നും നാസ് പോയന്റോടെ മുംബൈ ഇന്ത്യന്‍സാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്.

നേരത്തെ ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസസ് ആറുവിക്കറ്റിന് 161 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ എടുത്തിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഏറ്റവും മികച്ച ടി -20 ഇന്നിഗ്‌സിനുമുന്നില്‍ അവര്‍ക്ക് അധികമൊന്നും ചെയ്യാനായില്ല. 43 പന്തിലാണ് കോലി 93 റണ്‍സടിച്ചത്.

English summary
Virat Kohli and Dinesh Karthik played match winning knocks for their teams in IPL6.
പ്രതികരണം എഴുതൂ