Englishहिन्दीಕನ್ನಡதமிழ்తెలుగు

ആദ്യവിജയം തേടി ചെന്നൈ പഞ്ചാബിനെതിരെ

Posted by:
Published: Wednesday, April 10, 2013, 15:31 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മൊഹാലി: ഐ പി എല്‍ ആറാം സീസണിലെ ആദ്യ വിജയം തേടി മുന്‍ ചാമ്പ്യന്മാരായ ചെന്നൈ ഇന്നിറങ്ങും. മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനാണ് എം എസ് ധോണിക്കും കൂട്ടര്‍ക്കും എതിരാളികള്‍. ആദ്യ മത്സരത്തില്‍ പുനെ വാരിയേഴ്‌സിനെ മികച്ച മാര്‍ജിനില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മുന്‍ ഓസീ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് നയിക്കുന്ന പഞ്ചാബ് കിംഗ്‌സ് ഇലവന്‍.

എന്നാല്‍ ആദ്യത്തെ കളിയില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ ചെന്നൈയ്ക്ക് അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങള്‍. ബൗളിംഗിലെ അച്ചടക്കമില്ലായ്മയാണ് ചെന്നൈയ്ക്ക് കഴിഞ്ഞ മത്സരത്തില്‍ വിനയായത്. അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ അവര്‍ മറുപടി ബാറ്റിംഗില്‍ തീരെ ഉത്തരവാദിത്തം കാട്ടിയതുമില്ല. എം എസ് ധോണി മാത്രമാണ് ചെറുത്തുനില്‍പ്പിന്റെ സൂചന നല്‍കിയ ബാറ്റിംഗ് പുറത്തെടുത്തത്.

ആദ്യവിജയം തേടി ചെന്നൈ പഞ്ചാബിനെതിരെ

മികച്ച ഓള്‍റൗണ്ട് പ്രകടനത്തോടെയാണ് പഞ്ചാബ് പൂനെയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പുനെയെ കേവലം 99 റണ്‍സില്‍ ഒതുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് ക്ഷണനേരത്തില്‍ 100 റണ്‍സടിച്ച് കളി തീര്‍ത്തു. മനന്‍ വോറയും മന്‍പ്രീത് സിംഗുമായിരുന്നു അവരുടെ സ്‌കോറര്‍മാര്‍. ആദം ഗില്‍ക്രിസ്റ്റും ആദ്യ ഓവറുകളില്‍ സിക്‌സറും ഫോറും പറത്തി ഫോമിന്റെ ലക്ഷണം കാണിച്ചു.

ഇരുടീമുകളുടെയും രണ്ടാമത്തെ മത്സരമാണിത്. ധോണിക്കൊപ്പം സുരേഷ് റെയ്‌ന, മുരളി വിജയ്, മൈക് ഹസി എന്നിവര്‍ കൂടി ഫോമിലെത്തിയാല്‍ ചെന്നൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും. മറുവശത്ത് വലിയ പേരുകള്‍ ഇല്ലെങ്കിലും ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കം കാണിക്കുന്നവരാണ് പഞ്ചാബ്.

English summary
Former champions Chennai Super Kings will take Punjab Kings XI in their second match in IPL6,
പ്രതികരണം എഴുതൂ