Englishहिन्दीಕನ್ನಡதமிழ்తెలుగు

ഐപിഎല്‍: രാഹുല്‍ ദ്രാവിഡിന് പിഴ

Posted by:
Published: Tuesday, April 9, 2013, 15:58 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: ഐ പി എല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ രാഹുല്‍ ദ്രാവിഡിന് പിഴ. കുറഞ്ഞ ഓവര്‍ നിരക്കിനാണ് ദ്രാവിഡിന് പിഴ ചുമത്തിയത്. 20000 ഡോളറാണ് പിഴയായി ദ്രാവിഡ് അടക്കേണ്ടിവരിക. ആദ്യമായാണ് രാഹുല്‍ ദ്രാവിഡ് ഇത്തരത്തില്‍ വീഴ്ച വരുത്തുന്നതെന്നും അതിനാലാണ് ഇത്തരത്തില്‍ പിഴ ചുമത്തുന്നതെന്നും ഐ പി എല്‍ ഒഫീഷ്യലുകള്‍ അറിയിച്ചു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് രാഹുല്‍ ദ്രാവിഡിന്റെ രാജസ്ഥാന്‍ റോയല്‍സ് സമയത്ത് ഓവറുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയത്. അനുവദനീയമായ നിരക്കിലും രണ്ടോവര്‍ കുറച്ചായിരുന്നു രാജസ്ഥാന്റെ ഓവര്‍ നിരക്ക്. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 19 റണ്‍സിന് കൊല്‍ക്കത്തയെ കീഴടക്കിയിരുന്നു.

ഐപിഎല്‍: രാഹുല്‍ ദ്രാവിഡിന് പിഴ

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 144 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്തയുടെ മറുപടി 125 റണ്‍സില്‍ അവസാനിച്ചു. അര്‍ദ്ധസെഞ്ചുറി നേടിയ ഇയാന്‍ മോര്‍ഗന്‍ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ ചെറുത്തുനില്‍പിന്റെ സൂചനകള്‍ നല്‍കിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാന്റെ സിദ്ധാര്‍ത്ഥ് ത്രിവേദിയാണ് കൊല്‍ക്കത്തയുടെ നടുവൊടിച്ചത്.

നേരത്തെ ബ്രാഡ് ഹോഡ്ജിന്റെ 46 റണ്‍സിന്റെ ബലത്തിലാണ് രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. രണ്ട് കളികളില്‍ നിന്നും 4 പോയന്റുമായി പോയന്റ് പട്ടികയില്‍ ഒന്നാമതാണ് രാജസ്ഥാനിപ്പോള്‍.

English summary
Rajasthan Royals captain Rahul Dravid fined for slow over rate,
പ്രതികരണം എഴുതൂ