Englishहिन्दीಕನ್ನಡதமிழ்తెలుగు

ഐപിഎല്‍: കൊല്‍ക്കത്ത ഇന്ന് രാജസ്ഥാനെതിരെ

Posted by:
Published: Monday, April 8, 2013, 14:29 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ഐപിഎല്‍: കൊല്‍ക്കത്ത ഇന്ന് രാജസ്ഥാനെതിരെ
 

ജയ്പൂര്‍: ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്ന് വിജയികള്‍ തമ്മില്‍ ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രാജസ്ഥാന്‍ റോയല്‍സാണ് ഇന്ന് എതിരാളി. രണ്ടു ടീമുകളും ആദ്യമത്സരത്തില്‍ തോല്‍പിച്ചത് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെയാണ് എന്ന രസകരമായ വസ്തുതയും ഉണ്ട്. പോയന്റ് പട്ടികയില്‍ മൂന്നാമതാണ് കൊല്‍ക്കത്ത. രാജസ്ഥാന്‍ നാലാമതും. രാജസ്ഥാന്‍ റോയല്‍സിന്റെ തട്ടകമായ ജയ്പൂരില്‍ രാത്രി എട്ട് മണിക്കാണ് കളി.

പരിക്കില്‍ നിന്നും മോചിതനായ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ തിരിച്ചെത്തുന്നത് രാജസ്ഥാന്‍ റോയല്‍സിന് ശക്തി പകരും. ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ പേശിവലിവ് മൂലം ഫീല്‍ഡില്‍ നിന്നും വിട്ടുനിന്ന ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും ഇന്ന് കളിച്ചേക്കും. ആദ്യമത്സരത്തില്‍ 66 റണ്‍സോടെ മാന്‍ ഓഫ് ദ മാച്ചായിരുന്നു രാഹുല്‍. ശ്രീശാന്തിന്റെ നേതൃത്വത്തിലാണ് ഫാസ്റ്റ് ബൗളിഗ് ഡിപ്പാര്‍ട്ട്‌മെന്റ്.

മറുവശത്ത് സുനില്‍ നരെയ്ന്‍ എന്ന വെസ്റ്റിന്ത്യന്‍ സ്പിന്നറുടെ മാന്ത്രിക വിരലുകളാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. നാല് വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹിക്കെതിരെ മാന്‍ ഓഫ് ദ മാച്ചായിരുന്നു നരെയ്ന്‍. ബ്രെറ്റ് ലീയും ബാലാജിയും ഉള്‍പ്പെട്ട ബൗളിംഗും ക്യാപ്റ്റന്‍ ഗൗതം ഗംഭീറും ജാക്ക് കാലിസും മക്കുല്ലവും യൂസഫ് പത്താനും അണിനിരക്കുന്ന ബാറ്റിംഗ് സംഘവും കൊല്‍ക്കത്തയുടെ പ്രതീക്ഷയാണ്.

ഡല്‍ഹിയെ കൊല്‍ക്കത്ത ആറ് വിക്കറ്റിനാണ് തകര്‍ത്തത്. രാജസ്ഥാനാകട്ടെ ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തിനൊടുവില്‍ 5 റണ്‍സിനാണ് ഡല്‍ഹിയെ കീഴടക്കിയത്.

English summary
Rajasthan Royals will take Kolkota Knight Riders in their second match in IPL6,
പ്രതികരണം എഴുതൂ