Englishहिन्दीಕನ್ನಡதமிழ்తెలుగు

ഐപിഎല്‍ ട്രാക്കില്‍: മുംബൈ ബാംഗ്ലൂരിനോട് തോറ്റു

Posted by:
Published: Friday, April 5, 2013, 12:10 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: ഐ പി എല്‍ ക്രിക്കറ്റെന്നാല്‍ ഇതാണ്. അവസാന നിമിഷം വരെ സസ്‌പെന്‍സ്. ജയപരാജയങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറി മറിഞ്ഞ് ശരിക്കും ഒരു ത്രില്ലര്‍. മുംബൈ ഇന്ത്യന്‍സിനെ ബാംഗ്ലൂര്‍ രണ്ട് റണ്‍സിന് തോല്‍പ്പിച്ചതോടെ ഐ പി എല്‍ ശരിക്കും ആവേശത്തിന്റെ ട്രാക്കിലെത്തി എന്നുവേണം കരുതാന്‍. അവസാന പന്തിലായിരുന്നു ബാംഗ്ലൂരിന്റെ വിജയം. 92 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്രിസ് ഗെയ്‌ലാണ് ബാംഗ്ലൂരിന്റെ രക്ഷകനായത്. ഗെയ്ല്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

ജയിക്കാന്‍ 156 റണ്‍സെടുക്കേണ്ടിയിരുന്ന മുംബൈയ്ക്ക് വേണ്ടി ഓപ്പണിംഗിന് ഇറങ്ങിയത് സച്ചിനും പോണ്ടിംഗും. ഇതിഹാസതാരങ്ങള്‍ 52 റണ്‍സ് ചെര്‍ത്തെങ്കിലും വേഗത കുറവായിരുന്നു. സച്ചിനു പുറമേ പോണ്ടിംഗും രോഹിത് ശര്‍മയും മടങ്ങി. അര്‍ദ്ധസെഞ്ചുറി നേടിയ ദിനേശ് കാര്‍ത്തിക് മാത്രമാണ് മുംബൈയ്ക്ക് വേണ്ടി വേഗത്തില്‍ ഒരിന്നിംഗ്‌സ് കളിച്ചത്. അവസാന ഓവറുകളില്‍ തുഴഞ്ഞുനിന്ന അമ്പാട്ടി റായിഡുവും കളി തോല്‍ക്കാന്‍ കാരണമായി.

ബാംഗ്ലൂര്‍ ഇന്നിംഗ്‌സിന്റെ തുടക്കത്തിലേ ദില്‍ഷന്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍

ദില്‍ഷനെ ക്ലീന്‍ ബൗള്‍ഡാക്കിയ മിച്ചല്‍ ജോണ്‍സന്റെ ആഹ്ലാദം

വിരാട് കോലിക്കെതിരെ യുവതാരം ഭ്രുമറിന്റെ എല്‍ ബി അപ്പീല്‍

92 റണ്‍സോടെ പുറത്താകാതെ നിന്ന് മാന്‍ ഓഫ് ദ മാച്ചായ ക്രിസ് ഗെയ്ല്‍

കളിക്കിടെ അംപയറോട് സച്ചിനും റിക്കിപോണ്ടിംഗും

മുംബൈയ്ക്ക് വേണ്ടി അര്‍ദ്ധ സെഞ്ചുറി നേടിയ ദിനേശ് കാര്‍ത്തിക്

മുംബൈയെ കീഴടക്കിയ ബാംഗ്ലൂര്‍ താരങ്ങളുടെ സന്തോഷം

വിനയ് കുമാറിന്റെ പന്തില്‍ രോഹിത് ശര്‍മ ക്ലീന്‍ ബൗള്‍ഡായപ്പോള്‍

കീരണ്‍ പോള്ളാര്‍ഡിനെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ വിടാതിരുന്നതും മിച്ചല്‍ ജോണ്‍സണ്‍ നില്‍ക്കേ അവസാന ഓവര്‍ മുനാഫ് പട്ടേലിന് നല്‍കിയതുമാണ് മുംബൈയ്ക്ക് വിനയായത്. അവസാന ഓവറില്‍ 16 റണ്‍സാണ് മുനാഫ് വഴങ്ങിയത്. എന്നാല്‍ ബാംഗ്ലൂരിന് വേണ്ടി അവസാന ഓവര്‍ എറിയാനെത്തിയ വിനയ് കുമാറാണ് കളിയിലെ താരം. അവസാന പന്തില്‍ 4 റണ്‍ മതിയായിരുന്ന പൊള്ളാര്‍ഡിനെ എണ്ണം പറഞ്ഞ യോര്‍ക്കറില്‍ വിനയ് നിസ്സഹായനാക്കി കളി പിടിച്ചു.

English summary
RCB beat Mumbain Indians in a thrilling match for two runs in Bangalore Chinnaswamy Stadium.
പ്രതികരണം എഴുതൂ