Englishहिन्दीಕನ್ನಡதமிழ்తెలుగు

മംലിഗയില്ലാതെ മുംബൈ ബാംഗ്ലൂരിനോട്

Posted by:
Published: Thursday, April 4, 2013, 14:28 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാംഗ്ലൂര്‍: ഐ പി എല്‍ ക്രിക്കറ്റിന്റെ ആറാം എഡിഷനില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ലീഗിലെ കരുത്തന്‍ ടീമുകളായ മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും ഇന്ന് ബാംഗ്ലൂരില്‍ ഏറ്റുമുട്ടും. പതിവുപോലെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ശ്രദ്ധാകേന്ദ്രം. ബാംഗ്ലൂരാകട്ടെ വെസ്റ്റിന്ത്യന്‍ താരം ക്രിസ് ഗെയിലിന്റെ വെടിക്കെട്ടിന് കാതോര്‍ത്തിരിക്കുകയാണ്. ഒമ്പതുതവണ ഇരുടീമുകളും കൂട്ടിമുട്ടിയപ്പോള്‍ അഞ്ച് കളികളില്‍ മുംബൈ ജയിച്ചിട്ടുണ്ട്.

സൂപ്പര്‍ ബൗളര്‍ ലസിത് മലിംഗയ്ക്ക് കളിക്കാനാകാത്തത് മുംബൈ ഇന്ത്യന്‍സിന് കനത്ത നഷ്ടമാകും. മലിഗയുടെ സ്വിംഗറുകളാണ് കഴിഞ്ഞ സീസണുകളില്‍ മുംബൈയ്ക്കായി ഏറെ കളികള്‍ ജയിപ്പിച്ചത്. ബംഗ്ലാദേശിനെതിരെ നടക്കുന്ന ഏകദിനമാണ് ശ്രീലങ്കന്‍ താരത്തെ ഐ പി എല്ലില്‍ എത്തുന്നതില്‍ നിന്നും തടഞ്ഞത്. മിച്ചല്‍ ജോണ്‍സണോ കോള്‍ട്ടര്‍നീലോ മലിംഗയ്ക്ക് പകരം ഇന്ന് ന്യൂബോളെടുക്കും.

മംലിഗയില്ലാതെ മുംബൈ ബാംഗ്ലൂരിനോട്

സച്ചിന്‍ നയിക്കുന്ന മുംബൈ ബാറ്റിംഗ് നിരയ്ക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ല. റിക്കി പോണ്ടിംഗ്, അമ്പാട്ടി റായിഡു, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, കീരണ്‍ പോള്ളാര്‍ഡ് എന്നിങ്ങനെ പോകുന്നു മുംബൈയുടെ ബാറ്റിംഗ് നിരയുടെ ആഴം. പുതുതായി ടീമിലെത്തിയ ഓസീസ് താരം ഗ്ലെന്‍ മാക്‌സ് വെല്ലാ്ണ് ബാറ്റിംഗിലെ മറ്റൊരു അത്ഭുതം. മലിംഗ ഇല്ലെങ്കിലും മിച്ചല്‍ ജോണ്‍സണ്‍, മുനാഫ് പട്ടേല്‍, ഹര്‍ഭജന്‍ സിംഗ്, പ്രഗ്യാന്‍ ഓജ എന്നിങ്ങനെയുള്ള മികച്ച ബൗളര്‍മാരും മുംബൈയ്ക്ക് സ്വന്തമായുണ്ട്.

ഒറ്റയ്ക്ക് കളി മാറ്റിമറിക്കാന്‍ കഴിയുന്ന ക്രിസ് ഗെയിലാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ. ഒപ്പം ഇന്ത്യയുടെ യുവതാരങ്ങളായ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയുമുണ്ട്. വിരാട് കോലി ഇത്തവണ ടീമിന്റെ നായകനാണ്. ദില്‍ഷനും ഡിവില്ലിയേഴ്‌സും അടങ്ങുന്ന ബാറ്റിംഗ് നിരയും സഹീര്‍ ഖാന്‍, വെട്ടോറി, മുരളീധരന്‍ എന്നിവര്‍ നയിക്കുന്ന ബൗളിംഗും ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ സജീവമാക്കുന്നു.

English summary
Mumbai Indians will face Bangalore Royal Challengers today in IPl6,
പ്രതികരണം എഴുതൂ