Englishहिन्दीಕನ್ನಡதமிழ்తెలుగు

കൊല്‍ക്കത്ത - ഡല്‍ഹി മത്സരം ചിത്രങ്ങളിലൂടെ

Posted by:
Updated: Thursday, April 4, 2013, 15:11 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: മനോഹരമായ കാഴ്ചകളോടെയാണ് ഐ പി എല്ലിന്റെ ആറാം സീസണ് കൊടിയേറിയത്. ആദ്യ പന്തില്‍ത്തന്നെ ഡല്‍ഹി ഓപ്പണറെ ക്ലീന്‍ ബൗള്‍ ചെയ്ത് ഓസീ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ തുറന്നിട്ടത് ആവേശത്തിന്റെ മായക്കാഴ്ചകളാണ്.

ബ്രെറ്റ് ലീയും സുനില്‍ നരെയ്‌നും നേതൃത്വം നല്‍കിയ ബൗളിംഗിനെതിരെ ഡല്‍ഹിക്ക് വേണ്ടി പിടിച്ചു നിന്നത് ക്യാപ്റ്റന്‍ ജയവര്‍ദ്ധനെ മാത്രം. ഐ പി എല്‍ ഉദ്ഘാടനമത്സരത്തിലെ വ്യത്യസ്തമായ കാഴ്ചകളിലേക്ക്

വരാന്‍ പോകുന്ന ഒന്നരമാസത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമിടുന്നതായിരുന്നു ആദ്യ പന്തില്‍ ഉന്‍മുക് ചന്ദിനെ വീഴ്ത്തിയ ബ്രെറ്റ് ലീയുടെ കൈ വിരുത്തിപ്പറക്കല്‍. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ കൂടി താളം കണ്ടെത്തിയതോടെ കൊല്‍ക്കത്തയുടെ സ്‌കോര്‍ പിന്തുടരല്‍ വേഗത്തിലായി. യൂസഫ് പത്താനും ഇയാന്‍ മോര്‍ഗനും വിജയറണ്‍ കുറിക്കുമ്പോള്‍ ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും ഡഗ് ഔട്ടില്‍ വിജയാഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിനിടെ ഡല്‍ഹിയുടെ ചിയര്‍ ഗേള്‍സിന്റെ പ്രകടനം

ഐപിഎല്‍ സീസണിന്റെ ആദ്യ പന്തില്‍ത്തന്നെ ഉന്‍മുക് ചന്ദിനെ പുറത്താക്കിയ ബ്രെറ്റ് ലീയുടെ സന്തോഷം

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ മത്സരത്തിനിടെ കൊല്‍ക്കത്ത ടീം ഉടമ ഷാരൂഖ് ഖാന്‍

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടി അര്‍ദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മഹേള ജയവര്‍ദ്ധനെ

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്തി മാന്‍ ഓഫ് ദ മാച്ചായ സുനില്‍ നരെയ്ന്‍

മിന്നും വേഗത്തില്‍ 42 റണ്‍സെടുത്ത് കൊല്‍ക്കത്തയുടെ ചേസിന് അടിത്തറയിട്ട ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍

വിജയ നിമിഷം: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ വിജയം പൂര്‍ത്തിയാക്കിയ ശേഷം യൂസഫ് പത്താനും ഇയാന്‍ മോര്‍ഗനും

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തോല്‍പ്പിച്ച ശേഷം കൊല്‍ക്കത്തയുടെ ടീം ഉടമ ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും

Story first published:  Thursday, April 4, 2013, 14:44 [IST]
English summary
Kolkota Knight Riders beat Delhi Daredevils in the inaugural match of IPL season 6, Pictures.
പ്രതികരണം എഴുതൂ