Englishहिन्दीಕನ್ನಡதமிழ்తెలుగు

റണ്ണൊഴുകിയില്ല; ആദ്യമത്സരം കൊല്‍ക്കത്തയ്ക്ക്

Posted by:
Updated: Thursday, April 4, 2013, 11:35 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

റണ്ണൊഴുകിയില്ല; ആദ്യമത്സരം കൊല്‍ക്കത്തയ്ക്ക്
 

കൊല്‍ക്കത്ത: ബാറ്റിംഗ് വെടിക്കെട്ടുകള്‍ക്ക് കാത്തിരുന്ന ആരാധകരെ നിരാശരാക്കി ഐ പി എല്‍ ക്രിക്കറ്റിന്റെ ആറാം സീസണ് പതിഞ്ഞ തുടക്കം. ഉത്ഘാടനമത്സരത്തില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ കൊല്‍ക്കത്ത നൈറ്റ് റേഡൈഴ്‌സ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് കേവലം 126 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കൊല്‍ക്കത്ത എട്ടുപന്തുകളും ആറുവിക്കറ്റും ശേഷിക്കേ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള കൊല്‍ക്കത്തയുടെ തീരുമാനം ശരിയാണെന്ന് ഒന്നാം പന്തില്‍ തന്നെ തെളിഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ സെഞ്ചുറികളോടെ തിളങ്ങുന്ന യുവതാരം ഉന്‍മുക് ചന്ദ് സീസണിലെ ആദ്യ പന്തില്‍ത്തന്നെ ക്ലീന്‍ ബൗള്‍ഡ്. ബ്രെറ്റ് ലീയായിരുന്നു ബൗളര്‍. എന്നാല്‍ വലിയ പ്രതിസന്ധി വരാന്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. തലങ്ങും വിലങ്ങും പന്ത് തിരിച്ച സുനില്‍ നരെയ്ന്‍ നാലോവറില്‍ വീഴ്ത്തിയത് നാല് വിക്കറ്റ്. വിട്ടുകൊടുത്തതോ വെറും 13 റണ്‍സ്.

വെടിക്കെട്ട് താരം വീരേന്ദര്‍ സേവാഗില്ലാതെയാണ് ഡല്‍ഹി ഇറങ്ങിയത്. അത് അവരുടെ ബാറ്റിംഗില്‍ പ്രതിഫലിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ മഹേള ജയവര്‍ദ്ധനെ മാത്രമാണ് ഭേദപ്പെട്ട ഒരിന്നിംഗ്‌സ് കളിച്ചത്. എന്നാല്‍ പരിചയം കുറഞ്ഞ യുവതാരങ്ങളും ബാറ്റിംഗ് നിരയും തട്ടിക്കൂട്ട് ഓള്‍റൗണ്ടര്‍മാരും അടങ്ങിയ ബാറ്റിംഗ് നിര ക്യാപ്റ്റന് പിന്തുണ നല്‍കിയതേ ഇല്ല.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി ക്ഷണനേരത്തില്‍ 42 റണ്‍സടിച്ചു ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. 29 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും അടങ്ങിയതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. കാലിസും മനോജ് തിവാരി എന്നിവര്‍ 23 വീതം റണ്‍സടിച്ചു. സുനില്‍ നരെയ്‌നാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published:  Thursday, April 4, 2013, 9:37 [IST]
English summary
Kolkota Knight Riders beat Delhi Daredevils in the inaugural match of IPL season 6.
പ്രതികരണം എഴുതൂ