Englishहिन्दीಕನ್ನಡதமிழ்తెలుగు

ഉദ്ഘാടനം ഇന്ന്; നാളെത്തുടങ്ങും ഐപിഎല്‍ പൂരം

Posted by:
Updated: Thursday, April 4, 2013, 10:49 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: രണ്ട് മാസം, ഒന്‍പത് ടീമുകള്‍, 76 മത്സരങ്ങള്‍, 25 കോടിയിലധികം സമ്മാനത്തുക ... ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തട്ടകത്തില്‍ ഐ പി എല്‍ ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വിശ്വപ്രസിദ്ധമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ക്രിക്കറ്റ് പൂരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള താരപ്രകടനം. ബോളിവുഡ് താരവും കൊല്‍ക്കത്ത ടീം ഉടമയുമായ ഷാരൂഖ് ഖാനാണ് താരപ്രഭയക്ക് നേതൃത്വം നല്‍കുന്നത്. കത്രീന കൈഫ് ഉള്‍പ്പെടെയുള്ള ഗ്ലാമര്‍ നൃത്തങ്ങളും ചടങ്ങിനെ ചൂടുപിടിപ്പിക്കും.

കഴിഞ്ഞ വര്‍ഷത്തെ കിരീടജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉദ്ഘാടന മത്സരത്തില്‍ നാളെ ഡെയര്‍ഡെവിള്‍സിനെ നേരിടും. മഞ്ഞപ്പിത്തം മാറിയിട്ടില്ലാത്ത ഗൗതം ഗംഭീറിന്റെ സാന്നിധ്യമാണ് കൊല്‍ക്കത്ത ഉറ്റുനോക്കുന്നത്. ഒപ്പം ബ്രണ്ടന്‍ മക്കുല്ലം, ജാക് കാലിസ് തുടങ്ങിയവരാണ് കൊല്‍ക്കത്തയുടെ സൂപ്പര്‍ താരങ്ങള്‍. വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌ന്റെ മാന്ത്രിക വിരലുകളും അത്ഭുതങ്ങള്‍ തീര്‍ക്കുമെന്ന് കൊല്‍ക്കത്ത ആശിക്കുന്നു.

ഉദ്ഘാടനം ഇന്ന്; നാളെത്തുടങ്ങും ഐപിഎല്‍ പൂരം

വീരേന്ദര്‍ സേവാഗ് തന്നെയാണ് ഇത്തവണയും ഡെയര്‍ഡെവിള്‍സിന്റെ തുറുപ്പുചീട്ട്. നായകന്‍ മഹേല ജയവര്‍ദ്ധനെയും  ഡേവിഡ് വാര്‍ണറും കൂടെയുണ്ട്. എന്നാല്‍ ഉമേഷ് യാദവും വരുണ്‍ ആറോണും അടങ്ങുന്ന ഫാസ്റ്റ് ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റാകും ഇത്തവണ ഐ പി എല്ലിന് ഡെയര്‍ഡെവിള്‍സിന്റെ കാഴ്ച.

മറ്റ് ടീമുകളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സച്ചിന്റെയും പോണ്ടിംഗിന്റെയും മികവിലെത്തുന്ന മുംബൈക്ക് മലിംഗയും പോള്ളാര്‍ഡുമാണ് ശക്തിദുര്‍ഗങ്ങള്‍. ക്രിസ് ഗെയിലിന്റെ ബാംഗ്ലൂര്‍, ധോണിയുടെ ചെന്നൈ, യുവരാജിന്റെ തിരിച്ചുവരവ് കാക്കുന്ന പുനെ, ശിഖര്‍ ധവാന്റെ അത്ഭുതങ്ങള്‍ക്ക് കാതോര്‍ക്കുന്ന ഹൈദരാബാദ്, ഗില്ലിയുടെ കാലം കഴിഞ്ഞോ എന്നുറ്റുനോക്കുന്ന പഞ്ചാബ് എന്നിങ്ങനെ പോകുന്നു ഐ പി എല്ലിന്റെ ആറാം എഡിഷനില്‍ കൊമ്പുകോര്‍ക്കാനെത്തുന്നവരുടെ നിര.

Story first published:  Tuesday, April 2, 2013, 11:59 [IST]
English summary
Sixth edition of IPL to kick off today tomorrow, inaugural ceremonies at Salt lake stadium, Kolkotha today.
പ്രതികരണം എഴുതൂ