Englishहिन्दीಕನ್ನಡதமிழ்తెలుగు

ഐപിഎല്ലില്‍ വേണ്ട, ഈ 6 കാര്യങ്ങള്‍

Posted by:
Published: Tuesday, April 2, 2013, 14:05 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കൊല്‍ക്കത്ത: ഐ പി എല്ലിന്റെ ആറാം എഡിഷന് കാത്തിരിക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ വേണ്ടേ വേണ്ട എന്നു തോന്നുന്ന അരഡസന്‍ കാര്യങ്ങളുണ്ട്. കളിയും കൡക്കാരും സ്വകാര്യ ഇഷ്ടങ്ങളാണെങ്കിലും ഈ ആറ് കാര്യങ്ങളില്‍ അധികമാര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയില്ല. ഇനി കാര്യത്തിലേക്ക് കടക്കാം.

1. രാഷ്ട്രീയം - കളിയും രാഷ്ട്രീയവും രണ്ടല്ലാത്ത ഒരു രാജ്യമാണ് നമ്മുടേത്. എന്നാലും ഐ പി എല്ലില്‍ ഈ രാഷ്ട്രീയം കൈ കടത്താന്‍ ആരും ആഗ്രഹിക്കുന്നുണ്ടാവില്ല എന്നുറപ്പ്. ബി സി സി ഐ നേതാക്കളായ ശരത് പവാറിനെയും ഐ പി എല്‍ ഉടമകളായ എന്‍ ശ്രീനിവാസനെയും പോലുള്ളവര്‍ കളിക്ക് പിന്നില്‍ ഉണ്ടെങ്കിലും അവരുടെ രാഷ്ട്രീയം കളത്തിലിറങ്ങുന്നതിനോട് കാണികള്‍ക്ക് യോജിപ്പില്ല.

ഐപിഎല്ലില്‍ വേണ്ട, ഈ 6 കാര്യങ്ങള്‍

2. സാരിയുടുത്ത ചിയര്‍ ഗേള്‍സ് - ചിയര്‍ഗേള്‍സ് എന്തിനാണ്. കളിയൊന്നു ചൂടുപിടിപ്പിക്കാന്‍ അല്ലേ. എന്നാല്‍ ചിയര്‍ ഗേള്‍സ് സാരിയും ദാവണിയുമിട്ട് പൂവും ചൂടി വന്നാലോ, കളിയുും പോകും കളിയിലെ ചൂടും പോകും. കഴിഞ്ഞ ഐ പി എല്ലില്‍ പൂനെ വോറിയേഴ്‌സ് അവതരിപ്പിച്ചതുപോലുള്ള ശാലീന സുന്ദരികളായ ചിയര്‍ഗേള്‍സാണ് കാണികള്‍ക്ക് വേണ്ടാത്ത മറ്റൊന്ന്.

3. സ്ട്രാറ്റജിക് ബ്രേക് - ഒന്നര മണിക്കൂറാണ് ആകെ കളി. അതില്‍ പത്തോവര്‍ കൂടുമ്പോള്‍ ഒരു നിര്‍ബന്ധിത ബ്രേക്ക് വേണോ, കളിയുടെ രസവും കളിക്കാരുടെ താളവും കളയുന്ന ഈ ബ്രേക് പരസ്യക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന വിവാദം തുടക്കം മുതലേ ഉള്ളതാണ്.

4. വിവാദമാകുന്ന പാര്‍ട്ടികള്‍ - ഐ പി എല്‍ പാര്‍ട്ടികള്‍ വിവാദമാകുന്നത് പുതിയ വാര്‍ത്തയല്ല. എന്നാല്‍ കളിക്കാരുടെ ഇമേജ് വരെ കളയുന്ന തരത്തില്‍ വിവാദമാകുന്ന പാര്‍ട്ടികള്‍ ഐ പി എല്ലിന്റെ ഭാഗമാകുന്നത് കാണികള്‍ ആസ്വദിക്കുന്നുണ്ടാകില്ല.

5. ഏകപക്ഷീയമായ കളികള്‍ - ഐ പി എല്ലാണ്, 20 ഓവര്‍ കളിയാണ്. കളി പൂരപ്പറമ്പുപോലാകണം. അല്ലാതെ ഒരു ടീം മറ്റേ ടീമിനെ നിശബ്ദരാക്കുന്ന കളികള്‍ കാണികളെ ആകര്‍ഷിക്കില്ല എ്ന്നുറപ്പ്. പഞ്ചാബ് കിംഗ്‌സും ഹൈദരദാബാദ് ടീമുമാണ് ഇങ്ങനെ പതുങ്ങിക്കളിക്കുന്ന രണ്ട് ടീമുകള്‍. ടീമായാല്‍ ചെന്നൈയും മുംബൈയും ബാഗ്ലൂരും പോലാവണം, അവസാന പന്ത് വരെയും കളി കഴിയാന്‍ വിടരുത്.

6. സ്റ്റിംഗ് ഓപ്പറേഷന്‍ - കളി കളിയാണ്. അതിനിടയില്‍ ഒളി ക്യാമറയും കൊണ്ട് ഡ്രസിംഗ് റൂമില്‍ കയറിയാല്‍ ചിലപ്പോള്‍ പലതും കിട്ടും. എന്നാല്‍ കാണികള്‍ വരുന്നത് കളി കാണാനാണ്, വിവാദങ്ങള്‍ക്ക് പുറത്ത് ഇഷ്ടം പോലെ സംഭവങ്ങളുണ്ട്. സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തി കളിയുടെ രസം കളഞ്ഞാല്‍ ആര്‍ക്ക് പോയി, ഐ പി എല്ലിന് പോയി. അത്ര തന്നെ.

English summary
Cricket lovers don't want to see six things in the upcoming IPL,
പ്രതികരണം എഴുതൂ