Englishहिन्दीಕನ್ನಡதமிழ்తెలుగు

ബാഗ്ലൂര്‍ കീഴടക്കാന്‍ മുംബൈ ഇന്ത്യന്‍സ് എത്തി

Posted by:
Published: Monday, April 1, 2013, 16:10 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാഗ്ലൂര്‍ കീഴടക്കാന്‍ മുംബൈ ഇന്ത്യന്‍സ് എത്തി
 

ബാംഗ്ലൂര്‍: ഐ പി എല്ലിലെ തങ്ങളുടെ ആദ്യമത്സരത്തിനായി മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിലെത്തി. റോയല്‍സ് ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏപ്രില്‍ നാലിനാണ് മുംബൈ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ഇത്തവണ കിരീടം നേടാനുറച്ചാണ് ടീം ഇറങ്ങുന്നതെന്ന് സൂപ്പര്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയം വ്യക്തമാക്കിക്കഴിഞ്ഞു. ബാംഗ്ലൂര്‍ മത്സരത്തിന് ശേ്ഷം ഏപ്രില്‍ ആറിന് ചെന്നൈ കിംഗ്‌സിനെതിരെ ചെന്നൈയിലാണ് മുംബൈയുടെ രണ്ടാം മത്സരം.

ഐ പി എല്ലില്‍ ആദ്യമായി മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്ന റിക്കി പോണ്ടിംഗായിരിക്കും ഇത്തവണ മുംബൈയുടെ ശ്രദ്ധാകേന്ദ്രം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു എങ്കിലും പോണ്ടിംഗ് സച്ചിനും ഹര്‍ഭജനുമൊപ്പം കളിക്കാനിറങ്ങുന്നത് മനോഹരമായ കാഴ്ചയായിരിക്കും എന്നുറപ്പ്. മുംബൈ ടീമിന്റെ നായകനായാണ് രണ്ട് തവണ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിനെ നയിച്ച പോണ്ടിംഗ് ഇറങ്ങുന്നത്.

പോണ്ടിംഗിന് പുറമേ വെസ്റ്റ് ഇന്‍ഡിസ് താരം കീരണ്‍ പൊള്ളാര്‍ഡ്, ഓസീ ഓള്‍റൗണ്ടര്‍മാരായ ജയിംസ് മാക്‌സ് വെല്‍, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരും ടീമിന് കരുത്തുപകരും. ശ്രീലങ്കയുടെ ലസിത് മലിംഗ തന്നെയാണ് ഇത്തവണയും പേസ് ബൗളിംഗിന് ചുക്കാന്‍ പിടിക്കുന്നത്. ഒപ്പം ഇന്ത്യയുടെ മുനാഫ് പട്ടേലും ന്യൂബോളെടുക്കും. സ്പിന്‍ വിഭാഗം ഹര്‍ഭജന്‍ സിംഗിന്റെയും പ്രഗ്യാന്‍ ഓജയുടെയും കൈകളില്‍ ഭദ്രമാണ്. അനില്‍ കുംബ്ലെ, ജോണ്‍ റൈറ്റ് എന്നിവരും തന്ത്രങ്ങളുമായി ടീമിനൊപ്പം ഉണ്ട്.

പേസ് ബൗളിംഗില്‍ സച്ചിന്റെ കണ്ടെത്തലായ ജാവേദ് ഖാനാണ് മുംബൈ കണ്ണുനട്ടിരിക്കുന്ന ഒരു താരം. ഇതുവരെ ഒരു ഏജ് ഗ്രൂപ്പിലും ജാവേദ് ഖാന്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിന് നെറ്റ്‌സില്‍ പന്തെറിയാന്‍ വന്ന ജാവേദ് ഖാനെ സച്ചിന്റെ പ്രത്യേക താല്‍പര്യപ്രകാരം ടീം പത്ത് ലക്ഷം രൂപയ്്ക്ക് സ്വന്തമാക്കുകയായിരുന്നു.

English summary
Mumbai Indians arrived Bangalore to play against Royal Challengers in their first IPL match of the season, ഐ പി എല്ലിലെ തങ്ങളുടെ ആദ്യമത്സരത്തിനായി മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിലെത്തി.
പ്രതികരണം എഴുതൂ