Englishहिन्दीಕನ್ನಡதமிழ்తెలుగు

വാങ്കഡെയില്‍ ഇത്തവണയും ഷാരൂഖിനെ കയറ്റില്ല

Written by:
Published: Sunday, March 31, 2013, 15:00 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് ഇത്തവണ സ്വന്തം ടീമിന്റെ കൂടെ മുംബൈയില്‍ കളി കാണാന്‍ പറ്റില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകൂടിയായ സൂപ്പര്‍ താരത്തിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാത്ത സാഹചര്യത്തിലാണ് ഇത്. വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് അഞ്ചുവര്‍ഷത്തേക്കാണ് ഷാരൂഖിനെ വിലക്കിയിട്ടുള്ളത്.

ഷാരൂഖിനെതിരായ വിലക്ക് നീക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് രവി സാവന്ത് പറഞ്ഞു. മാനേജിംഗ് കമ്മിറ്റിയാണ് ഷാരൂഖ് ഖാനെ അഞ്ചുവര്‍ഷത്തേക്ക് വിലക്കാനുള്ള തീരുമാനം എടുത്തത്. ഈ തീരുമാനം പുനപരിശോധിക്കേണ്ട സാഹചര്യം ഇപ്പോള്‍ നിലവിലില്ല. വിലക്ക് ഈ വര്‍ഷവും തുടരും - രവി സാവന്ത് അദ്ദേഹം വ്യക്തമാക്കി.

വാങ്കഡെയില്‍ ഇത്തവണയും ഷാരൂഖിനെ കയറ്റില്ല

ഐ പി എല്ലിന്റെ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സുമായി നടന്ന കളിക്ക് ശേഷം സ്‌റ്റേഡിയത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ഷാരൂഖ് സുരക്ഷാഭടന്മാരോടും അസോസിയേഷന്‍ അംഗങ്ങളോടും മോശമായി പെരുമാറിയതാണ് വിലക്കിന് കാരണമായത്. തന്റെ പെരുമാറ്റത്തില്‍ ഷാരൂഖ് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകാഞ്ഞതും നടപടിക്ക് കാരണമായിരുന്നു. എം സി എ പ്രസിഡണ്ടും കേന്ദ്രമന്ത്രിയുമായ വിലാസ് ഖാവു ദേശ്മുഖാണ് അന്ന് ഈ തീരുമാനം പുറത്തറിയിച്ചത്.

ഐ പി എല്ലിലെ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരാണ് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ ഇന്ത്യന്‍സുമായി എവേ മാച്ച് കളിക്കാന്‍ വേണ്ടി കൊല്‍ക്കത്ത മുംബൈയില്‍ എത്തുന്നുണ്ട്.

English summary
Mumbai Cricket Association decided to stick with the ban imposed on the Bollywood actor Shah Rukh Khan.
പ്രതികരണം എഴുതൂ