Englishहिन्दीಕನ್ನಡதமிழ்తెలుగు

മുഷ്താഖ് ട്വന്റി-20: ഫൈനലിലെത്താതെ കേരളം പുറത്ത്

Written by:
Published: Saturday, March 30, 2013, 12:41 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

മുഷ്താഖ് ട്വന്റി-20: ഫൈനലിലെത്താതെ കേരളം പുറത്ത്
 

ഇന്‍ഡോര്‍: മുഷ്താഖ് അലി ട്വന്റി - 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗുജറാത്തിനോട് തോറ്റ് ഫൈനലിലെത്താതെ പുറത്തായെങ്കിലും കേരള ക്രിക്കറ്റിന് പ്രതീക്ഷിക്കാന്‍ ഏറെയുണ്ട്. അതിവേഗ ക്രിക്കറ്റിന്റെ താളത്തിനൊപ്പിച്ച് മിന്നും പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം കേരളം നടത്തിയത്. ദില്ലിയും ഒഡീഷയും പോലുള്ള വന്‍ ടീമുകളെ കശക്കിയെറിഞ്ഞ കേരളത്തിന് ഒരുവേള ഫൈനല്‍ വരെ കൈയ്യെത്തും ദൂരത്തുണ്ടായിരുന്നു. രോഹന്‍ പ്രേമും റൈഫി ഗോമസും സച്ചിന്‍ ബേബിയും സ്ഞ്ജൂ സാംസണും കേരളത്തിന് വേണ്ടി ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വിജയ് ഹസാരെ ട്രോഫിയില്‍ സെമി ഫൈനല്‍ കളിച്ചതിന് പിന്നാലെയാണ് കേരളം മുഷ്താഖ് അലി ട്വന്റി - 20 ക്രിക്കറ്റ് ടൂര്‍ണമെന്റിനെത്തുന്നത്. സൂപ്പര്‍ ലീഗിലെ ആദ്യമ മത്സരത്തില്‍ കരുത്തരായ ദില്ലിയെ ആറുവിക്കറ്റിന് അട്ടിമറിച്ചാണ് കേരളം വരവറിയിച്ചത്. 20 ഓവറില്‍ 195 റണ്‍സിന്റെ വിജയലക്ഷ്യമാണ് കേരളം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അടിച്ചുകൂട്ടിയത്. പവര്‍ ക്രിക്കറ്റിന്റെ സ്പീഡിനൊപ്പിച്ച ബാറ്റുവീശിയ രോഹന്‍ പ്രേം (51 പന്തില്‍ 92), സച്ചിന്‍ ബേബി (19 പന്തില്‍ 48) എന്നിവരാണ് മിന്നും വിജയത്തിന്റെ ശില്‍പികളായത്.

വിദര്‍ഭയെയും കരുത്തരായ ഒഡീഷയെയും മറികടന്ന കേരളം ഫൈനലില്‍ എത്തുമെന്ന പ്രതീക്ഷകള്‍ ശ്ക്തമാക്കിയിരുന്നു. എന്നാല്‍ കരുത്തരായ ഗുജറാത്തിനോട് പിടിച്ചു നില്‍ക്കാന്‍ കേരളത്തിന്റെ യുവത്വത്തിന് കഴിഞ്ഞില്ല. സൂപ്പര്‍ ലീഗിലെ അവസാന മത്സരത്തില്‍ ഗുജറാത്തിനോട് ജയിച്ചിരുന്നെങ്കില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം കലാശക്കളിക്ക് അര്‍ഹത നേടുമായിരുന്നു. 234 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന കേരളം 90 റണ്‍സിനാണ് അടിയറവ് പറഞ്ഞത്.

ഐ പി എല്ലില്‍ സ്വന്തമായി ഒരുടീമുണ്ടായിരുന്നത് കേരളത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്. അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം കളിച്ചുപഠിക്കാന്‍ കേരളത്തിന്റെ താരങ്ങള്‍ക്കും സാധിച്ചു. മഹേള ജയവര്‍ദ്ധനെ, മുത്തയ്യ മുരളീധരന്‍, ഒവൈസ് ഷാ, ബ്രണ്ടന്‍ മക്കുല്ലം തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങള്‍ക്കൊപ്പം പ്രശാന്ത് പരമേശ്വരനും റൈഫി ഗോമസുമൊക്കെ കൊച്ചി ടസ്‌കേഴ്‌സിനു വേണ്ടി കളിച്ചിരുന്നു.

അകാലത്തില്‍ കൊച്ചി ടീമിന്റെ കഥ കഴിഞ്ഞെങ്കിലും വിവിധ ഐ പി എല്‍ ടീമുകളില്‍ ഇടം പിടിക്കാന്‍ കേരളത്തിന്റെ പ്രമുഖതാരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഐ പി എല്ലും സമീപ വിജയങ്ങളും നല്‍കുന്ന ആവേശം കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രം തിരുത്തുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Kerala cricket team fought brilliantly but got out from Mustaq Ali T-20 tournament.
പ്രതികരണം എഴുതൂ