Englishहिन्दीಕನ್ನಡதமிழ்తెలుగు

ചെന്നൈ കിംഗ്‌സോ മിനി ഇന്ത്യന്‍ ടീമോ?

Posted by:
Published: Friday, March 29, 2013, 16:38 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചെന്നൈ: ഐ പി എല്ലിന്റെ ആറാം എഡിഷന്് കൊടി ഉയരുമ്പോള്‍ ആരാധകരുടെ മനസ്സില്‍ ഒരു ചോദ്യം. സൂപ്പര്‍ ടീമായ ചെന്നൈ കിംഗ്‌സിന് വേണ്ടി കളിക്കാനിറങ്ങുന്നത് ഇന്ത്യയുടെ ദേശീയ ടീം തന്നെയാണോ എന്നതാണ് ആ ചോദ്യം. ദേശീയ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണി, സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുരളി വിജയ്, സുരേഷ് റെയ്‌ന എന്നിങ്ങനെ പോകുന്നു ബി സി സി ഐ സെക്രട്ടറിയായിരുന്ന എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ കിംഗ്‌സിന്റെ ദേശീയ താരങ്ങളുടെ നിര.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ചരിത്രത്തിലാദ്യമായി 4-0ന് ടെസ്റ്റ് പരമ്പര വാരിയ ഇന്ത്യന്‍ ടീമിന്റെ വിജയശില്‍പികളില്‍ മിക്കവരും ചെന്നൈയില്‍ നിന്നാണ്. മാന്‍ ഓഫ് ദ സീരിസ് ആര്‍ അശ്വിന്‍, അവസാന ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച് രവീന്ദ്ര ജഡേജ, പരമ്പരയിലെ ഏറ്റവും റണ്‍ നേടിയ ബാറ്റ്‌സ്മാന്‍ എം വിജയ്, ഇരട്ട സെഞ്ചുറിയോടെ ടീമിനെ മുന്നില്‍ നിന്നും നയിച്ച എം എസ് ധോണി എന്നിവരാണ് ഐ പി എല്ലില്‍ മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങുന്നത്.

ചെന്നൈ കിംഗ്‌സോ മിനി ഇന്ത്യന്‍ ടീമോ?

53 വിക്കറ്റുകളാണ് അശ്വിനും ജഡേജയും ചേര്‍ന്ന് പരമ്പരയില്‍ എറിഞ്ഞിട്ടത്. പഴയ പ്രതാപത്തിന്റെ പേക്കോലങ്ങളാണെങ്കിലും ഓസ്‌ട്രേലിയയുടെ പേരുകേട്ട ബാറ്റിംഗ് നിരയ്ക്ക് അന്തവും കുന്തവും തിരിയാന്‍ അനുവദിക്കാതെയാണ് ഇരുവരും പന്ത് തിരിച്ചത്. മുരളി വിജയ് ആകട്ടെ പരമ്പരയ്ക്ക് വിളിവന്നത് ധോണിയുടെ താല്‍പര്യം കൊണ്ടാണ് എന്ന വിമര്‍ശനത്തെയാണ് ബൗണ്ടറിക്ക് പുറത്തേക്ക് അടിച്ചോടിച്ചത്. മിന്നും ഫോമിലായിരുന്ന വിജയ് സിക്‌സറുകളും ബൗണ്ടറികളും അടിച്ചുകൂട്ടുകയായിരുന്നു.

ഐ പി എല്‍ തുടങ്ങിയ കാലം മുതല്‍ ചെന്നൈയുടെ ഭാഗ്യമുദ്രയാണ് ക്യാപ്റ്റനംു ഐക്കണ്‍ പ്ലെയറുമായ എം എസ് ധോണി. സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍, എം വിജയ് എന്നിവരും അന്നുമുതലേ ടീമിനൊപ്പം ഉണ്ട്. ഐ പി എല്‍ വഴിയാണ് അശ്വിന്‍ ദേശീയ ടീമിലെത്തിയത് എന്ന് പറഞ്ഞാലും തെറ്റാവില്ല. രാജസ്ഥാന്‍ റോയല്‍സിനും കൊച്ചി ടസ്‌കേഴ്സിനും കളിക്കുകയായിരുന്ന രവീന്ദ്ര ജഡേജയെ പൊന്നും വിലയ്ക്കാണ് കഴിഞ്ഞ സീസണില്‍ ചെന്നൈ കിംഗ്‌സ് സ്വന്തമാക്കിയത്.

English summary
Most of the stars in recent India - Australia test series playing for Chennai Kings in IPL6.
പ്രതികരണം എഴുതൂ