Englishहिन्दीಕನ್ನಡதமிழ்తెలుగు

കേരളത്തില്‍ ഐ പി എല്‍ നടത്താമെന്ന് കെസിഎ

Written by: ശിശിര
Updated: Tuesday, April 23, 2013, 11:12 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കേരളത്തില്‍ ഐ പി എല്‍ നടത്താമെന്ന് കെസിഎ
 

തിരുവനന്തപുരം: ഐ പി എല്‍ മത്സരങ്ങള്‍ കേരളത്തില്‍ നടത്താന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ലങ്കന്‍ താരങ്ങള്‍ ചെന്നൈയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കേരള സര്‍ക്കാര്‍ ഇങ്ങനൊരു തീരുമാനം കൈകൊണ്ടത്.

ക്രിക്കറ്റ് മത്സരങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും സുരക്ഷിതമായ കളിക്കു വേണ്ടി സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഐ.പി.എല്‍ ചെന്നൈയില്‍ നടത്താന്‍ പറ്റില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് കെ.സി.എയുടെ സെക്രട്ടറി ടി.സി മാത്യു കേരള സര്‍ക്കാരിനോട് പിന്തുണ ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടും കയ്യും നീട്ടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കൊച്ചിയിലായിരിക്കും മത്സരമെന്നും ടി സി മാത്യു വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഐ പി എല്‍ ആറാം സീസണില്‍ ചെന്നൈ വേദിയാകുന്ന മത്സരങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങളെയോ അമ്പയര്‍മാരെയോ പങ്കെടുപ്പിക്കേണ്ടെന്ന് തമിഴ് നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. 13 ലങ്കന്‍ താരങ്ങളാണ് ഐ പി എല്‍ ടീമിലുള്ളത്. രാജ്യാന്തര മത്സരങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ച ചരിത്രം കെ.സി.എയ്ക്കുണ്ടെന്നും കൊച്ചിയിലേയ്ക്ക് ലങ്കന്‍ താരങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ടി.സി മാത്യു കൂട്ടി ചേര്‍ത്തു. കേരളത്തില്‍ നടത്താന്‍ എന്തെങ്കിലും ബുദ്ധിമുട്ട നേരിടുകയാണെങ്കില്‍ ചിലപ്പോള്‍ വേദിമാറാന്‍ ഇടയുണ്ടെന്നും കര്‍ണ്ണ്ാടകയായിരിക്കും അങ്ങനെയെങ്കില്‍ തിരഞ്ഞെടുക്കുക എന്നും മാത്യു പറഞ്ഞു. കര്‍ണ്ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതിന്റെ പശ്ചാത്തലത്തില്‍ എങ്ങനെയായിരിക്കുമെന്നുള്ളത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ക്രിക്കറ്റ് കളിക്കാര്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഐ പി എലില്‍ കളിക്കുന്നതിനെതിരെ പ്രതിഷേധമുയരുകയാണെങ്കില്‍ കളിയില്‍ നിന്നും ലങ്കന്‍ ടീം വിട്ടു നില്‍ക്കുമെന്ന് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗെ പറഞ്ഞു. അതു പോലെ ലങ്കന്‍ ടീമില്‍ കളിക്കുന്ന തമിഴ് വംശജനായ മുത്തയ്യ മുരളീധരനും നിരാശ പ്രകടിപ്പിച്ചു. ഒരു തമിഴനെന്ന നിലയില്‍ ശ്രീലങ്കന്‍ ടീമില്‍ നിന്ന് തനിക്ക് യാതൊരു വിധ അവഹേളവും കിട്ടിയിട്ടില്ലെന്നും തന്റെ കരിയറിലും വ്യക്തി ജീവിതത്തിലും നിരവധി പ്രോത്സാഹനങ്ങളും സഹായങ്ങളും ശ്രീലങ്കന്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story first published:  Thursday, March 28, 2013, 16:25 [IST]
English summary
The Kerala government on Wednesday expressed readiness to host IPL games in the state in case of shift in venue from Chennai
പ്രതികരണം എഴുതൂ