Search
Newsletter
 
Share This Story

സഹീര്‍ഖാനെയും യുവരാജിനെയും ഹര്‍ഭജനെയും ഒഴിവാക്കി

Written by:
Updated: Tuesday, February 26, 2013, 16:10 [IST]

Test England Zaheer Harbhajan Yuvaraj Dropped
 

ഇംഗ്ലണ്ടിനെതിരേയുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നിന്ന് സഹീര്‍ഖാനെയും യുവരാജ് സിങിനെയും ഹര്‍ഭജന്‍ സിങിനെയും ഒഴിവാക്കി. ഡിസംബര്‍ 13 മുതല്‍ നാഗ്പൂരിലാണ് ടെസ്റ്റ് നടക്കുന്നത്.

ദില്ലിയില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ പര്‍വീന്ദര്‍ അവാനയെയും സൗരാഷ്ട്ര ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും യഥാക്രമം സഹീര്‍ഖാനും യുവരാജ് സിങിനും പകരമായി ടീമിലെടുത്തു. പിയൂഷ് ചൗളയാണ് ഹര്‍ഭജന്‍ സിങിന്റെ പകരക്കാരന്‍. നായക സ്ഥാനത്ത് മഹേന്ദ്ര സിങ് ധോണി തുടരും.

കഴിഞ്ഞ മൂന്ന് ടെസ്റ്റില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിന് വിജയിച്ചപ്പോള്‍ മുംബൈയില്‍ നിന്ന് രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റിനും കൊല്‍ക്കത്തയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഏഴുവിക്കറ്റിനും തോല്‍വിയേറ്റു വാങ്ങി.

ടീം: എംഎസ് ധോണി(നായകന്‍, വിക്കറ്റ് കീപ്പര്‍), ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍, അശോക് ദിന്‍ഡ, പ്രഗ്യാന്‍ ഓജ, രഹാനെ, പിയൂഷ് ചൗള, ഇഷാന്ത് ശര്‍മ, എം വിജയ്, പര്‍വിന്ദര്‍ അവാന.

Story first published:  Sunday, December 9, 2012, 13:54 [IST]
English summary
Zaheer Khan, Harbhajan Singh and Yuvraj Singh have been dropped fromm India squad for fourth and final Test against England in Nagpur
പ്രതികരണം എഴുതൂ
Click here to type in Malayalam